Skip to main content

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരോടും കേന്ദ്ര സർക്കാർ ക്രൂരത കാട്ടുന്നു

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ അതിജീവനത്തിനും പുനരധിവാസത്തിനും സാധ്യമായതെല്ലാം ഒറ്റക്കെട്ടായി ചെയ്യേണ്ട ഘട്ടത്തിൽ കേന്ദ്രസർക്കാർ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിഞ്ഞുമാറുകയാണ്. ദുരന്തമുഖത്തും സംസ്ഥാനത്തോട്‌ കേന്ദ്രം രാഷ്‌ട്രീയവിവേചനം കാണിക്കുകയാണ്‌. ദേശീയ ദുരന്ത പ്രതികരണനിധിയിൽനിന്നും വിഹിതം അനുവദിച്ച്‌ പുറത്തിറക്കിയ സംസ്ഥാനങ്ങളുടെ പട്ടിക ലജ്ജിപ്പിക്കുന്നതാണ്‌. മഹാരാഷ്‌ട്രയ്‌ക്ക്‌ 1492 കോടിയും ആന്ധ്രപ്രദേശിന്‌ 716 കോടിയും ബിഹാറിന്‌ 655 കോടിയും ഗുജറാത്തിന്‌ 600 കോടിയും അനുവദിച്ചപ്പോൾ കേരളത്തിന്‌ നൽകിയത്‌ 145.60 കോടിമാത്രമാണ്‌. മുണ്ടക്കൈ ദുരന്തത്തിന്റെ നഷ്‌ടം മറികടക്കാൻ രണ്ടായിരം കോടിയിലേറെ രൂപ ആവശ്യമുണ്ട്‌. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേന്ദ്ര സർക്കാർ രാഷ്‌ട്രീയം കലർത്തി ക്രൂരത കാണിക്കുകയാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.