Skip to main content

ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കാർ മോദിയുടെ പാർടിയായ ബിജെപിയാണ്

നോട്ട് നിരോധിച്ചത് കള്ളപ്പണം ഇല്ലാതാക്കാനാണെന്ന് മോദി. എന്നാൽ ഇപ്പോൾ ഒരു കാര്യം വ്യക്തമായി. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കാർ മോദിയുടെ പാർടിയായ ബിജെപിയാണ്. എതിരാളികളായ മറ്റു ബൂർഷ്വാ പാർടിക്കാരുടെ കൈയിലുള്ള പണം തൂത്തുമാറ്റാനും കള്ളപ്പണം തങ്ങളുടേതു മാത്രമാക്കുമായിരുന്നു നോട്ട് നിരോധനം. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടി ബിജെപി വിതരണം ചെയ്ത 41.4 കോടി രൂപയുടെ കള്ളപ്പണം ഏത് ദിവസം? എവിടെ നിന്നെല്ലാം കൊണ്ടുവന്നു? ഏത് ദിവസം? ആ തുക ആർക്കെല്ലാം നൽകി? എന്നതിന്റെ കൃത്യമായ കണക്ക് കേരളാ പൊലീസ് കേന്ദ്ര സർക്കാരിനെ 2023-ൽ അറിയിച്ചു. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇഡി, ആദായനികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരാരും ഒരു നടപടിയും എടുക്കാൻ തയ്യാറായില്ല.
എന്നാൽ ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ കൃത്യമായ വിവരങ്ങൾ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. കെ. സുരേന്ദ്രനെതിരെ കൃത്യമായ മൊഴിയുണ്ട്. കേസ് പുരന്വേഷിക്കും, ബിജെപി നേതാക്കൾ വെള്ളം കുടിക്കും. എന്നാൽ പ്രതിപക്ഷനേതാവിന് ബിജെപിയെക്കുറിച്ച് ഒന്നും ആക്ഷേപിക്കാനില്ല. കുഴൽപ്പണക്കാരെ രക്ഷിക്കുന്ന കേന്ദ്രത്തെക്കുറിച്ച് ഒന്നും പറയാനില്ല. അദ്ദേഹത്തിനാകെ പറയാനുള്ള സിപിഎം-ബിജെപി ഡീൽ ഉണ്ടെന്നു മാത്രമാണ്.
 

കൂടുതൽ ലേഖനങ്ങൾ

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ടി പി രാമകൃഷ്‌ണൻ, സ.

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും

സ. പിണറായി വിജയൻ

പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുകയാണ്.

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാകും

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഗൗരവമായ വിഷയമാണിത്.

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്

സ. പിണറായി വിജയൻ

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്.