കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ ക്യാൻസർ പഠനത്തിനായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി
ക്യാൻസർ മേഖലയിലെ തുടർപഠനങ്ങൾക്കായി കൊച്ചി ക്യാൻസർ റിസേർച്ച് സെന്ററും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ബഹു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ച ധാരണാപത്ര പ്രകാരം 5.5 കോടി രൂപയുടെ ഉപകരണങ്ങൾ ആർജിസിബി സിസിആർസിയ്‌ക്ക് കൈമാറും.
ശ്വാസകോശ ക്യാൻസർ, വായിലെ ക്യാൻസർ, സ്തനാർബുദം എന്നിവയിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ച് ക്യാൻസർ ചികിത്സയുടെ വികസനത്തിന് ഉതകുന്ന പദ്ധതികൾ ഈ തുക വിനിയോഗിച്ച് കൊച്ചി ക്യാൻസർ സെന്ററിൽ ആവിഷ്‌കരിക്കും. ജനിതക കാരണങ്ങൾ, സൂഷ്‌മാണു വ്യവസ്ഥ എന്നിവ സംബന്ധിച്ചാവും ഗവേഷണങ്ങൾ. ക്യാൻസർ ചികിത്സയുടെ പുരോഗതിക്കാവശ്യമായ കണ്ടുപിടിത്തങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതി ലക്ഷ്യം വെയ്‌ക്കുന്നത്.
