Skip to main content

കേരളത്തോടുള്ള സാമ്പത്തിക പ്രതികാര നടപടികൾ കേന്ദ്രം അവസാനിപ്പിക്കണം

കേന്ദ്രസർക്കാർ കേരളത്തോട് സ്വീകരിക്കുന്ന കടുത്ത ഉപരോധനയത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിന് ഐക്യദാര്ഢ്യം. കേന്ദ്രത്തിന്റെ ഔദാര്യമല്ല, മറിച്ച് അർഹമായ അവകാശങ്ങൾ മാത്രമാണ് കേരളം ആവശ്യപ്പെടുന്നത്. സംസ്ഥാനത്തോടുള്ള സാമ്പത്തിക പ്രതികാര നടപടികൾ കേന്ദ്രം അവസാനിപ്പിക്കണം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനം മൂലം കേരളത്തിന് ഏകദേശം 57,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. നികുതി വിഹിതം, ഗ്രാന്റുകൾ, വിവിധ പദ്ധതികൾക്കുള്ള ഫണ്ടുകൾ എന്നിവയിൽ വലിയ കുറവുണ്ടായി. ഭരണഘടനാ വ്യവസ്ഥകളെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

പത്താം ധനകാര്യ കമീഷൻ കാലയളവിൽ കേന്ദ്ര നികുതി വിഹിതത്തിന്റെ 3.875 ശതമാനമായിരുന്നത് നിലവിലെ 15-ാം ധനകാര്യ കമീഷനിൽ വെറും 1.925 ശതമാനമായി കുറഞ്ഞു. 2024-25 വർഷത്തിൽ മാത്രം 27,000 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി സംസ്ഥാനത്തിനുണ്ടായത്. ഇതിനുപുറമെ, സംസ്ഥാനത്തിന് ലഭിക്കേണ്ട പല കുടിശ്ശികകളും കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുന്നു.

വികസനത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും രാജ്യത്തിന് തന്നെ മാതൃകയാണ് കേരളം. കേരളത്തിന്റെ ന്യായമായ ആശങ്കകൾ പരിഗണിക്കണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംപിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ സത്യഗ്രഹത്തിൽ പങ്കെടുക്കുന്ന കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.