Skip to main content

വയനാട് ദുരന്തനിവാരണത്തിനായി കേരളത്തിന് അടിയന്തര ധനസഹായം ലഭ്യമാകില്ലെന്ന് ഉറപ്പാക്കുന്നതാണ് രാജ്യസഭയിൽ സ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തരം മന്ത്രാലയം നൽകിയ മറുപടി

വയനാട് ദുരന്തനിവാരണത്തിനായി കേരളത്തിന് അടിയന്തര ധനസഹായം ലഭ്യമാകില്ലെന്ന് ഉറപ്പാക്കുന്നതാണ് രാജ്യസഭയിൽ സ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തരം മന്ത്രാലയം നൽകിയ മറുപടി.

അടിയന്തര താല്ക്കാലിക ദുരിതാശ്വാസത്തിനായി കേരളം ആവശ്യപ്പെട്ട 214.68 കോടി രൂപയിൽ 153.47 കോടി രൂപ അനുവദിക്കാൻ കേന്ദ്ര മന്ത്രിതല ഉന്നതാധികാര സമിതി തീരുമാനിച്ചെങ്കിലും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ അവശേഷിക്കുന്ന തുകയുടെ 50 ശതമാനമായി ഈ തുക ക്രമീകരിച്ചിരിക്കുകയാണ്. 01.04.2024ൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലുണ്ടായിരുന്ന തുക 394.99 കോടി രൂപയായിരുന്നു. ഇതിന്റെ 50% എന്ന് പറയുന്നത് ഇപ്പോൾ പ്രഖ്യാപിച്ച 153.47 കോടി രൂപയ്ക്ക് മുകളിൽ വരുന്നതിനാൽ ഇപ്പോഴത്തെ പ്രഖ്യാപന പ്രകാരം ഒരു രൂപ പോലും ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്നും കേരളത്തിന് ലഭിക്കില്ലെന്നത് ഉറപ്പാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഉദാഹരണമായി 2019-20ൽ പ്രളയ, ഉരുൾപൊട്ടൽ ദുരന്ത നിവാരണത്തിനായി ഉന്നതാധികാര സമിതി 460.77 കോടി രൂപ അംഗീകരിച്ചെങ്കിലും NDRFൽ നിന്ന് കേരളത്തിന് തുകയൊന്നും ലഭിച്ചില്ല. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ ഇതിലേറെ തുക നീക്കിയിരിപ്പുണ്ടെന്ന കാരണത്താലായിരുന്നു ഈ സഹായ നിഷേധം.

നടപ്പുവർഷം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്രസർക്കാർ 291.20 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ വിഹിതമായ 96.80 കോടി രൂപയും മുൻവർഷങ്ങളിലെ നീക്കിയിരുപ്പും ചേർത്ത് 782.99 കോടി രൂപ കേരളത്തിന്റെ പക്കലുണ്ടെന്നും ഇത് കേരളത്തിലെ ദുരന്ത നിവാരണത്തിന് മതിയായ തുകയാണെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ മറുപടി.

വയനാട്ടിലെ മുണ്ടക്കൈ ചൂരൽലയിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും സംസ്ഥാന, ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ മാർഗനിർദ്ദേശമനുസരിച്ച് പ്രകൃതി ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ കടുത്ത ദുരന്ത സ്വഭാവത്തിലുള്ളതാണെന്ന് കേന്ദ്രമന്ത്രിതല സംഘം വിലയിരുത്തിയിട്ടും നാളിതുവരെ കേന്ദ്രം ഔദ്യോഗികമായി അത് പ്രഖ്യാപിക്കാൻ തയ്യാറായിട്ടില്ല എന്നുള്ളത് വസ്തുതയാണ്. രാജ്യത്തൊട്ടാകെയുള്ള എംപിമാർക്ക് കടുത്ത ദുരന്ത സ്വഭാവത്തിലുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ വരെ സംഭാവന നൽകാം എന്നിരിക്കെ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ കടുത്ത ദുരന്ത സ്വഭാവത്തിലുള്ളതാണെന്ന് കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപ്പിക്കാത്തതിനാൽ എംപി ഫണ്ടിൽ നിന്നും തുക വിനിയോഗിക്കാനും സാധിക്കുന്നില്ല.

മാത്രമല്ല, ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് പ്രകാരം ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളമെന്നുള്ള കേരളത്തിന്റെ ആവശ്യം പരിഗണിക്കാനും കേന്ദ്രം ഇതുവരെയും തയ്യാറായിട്ടില്ല. കേരളത്തോട് ഇത്രയും പ്രതിലോമകരമായ നിലപാട് സ്വീകരിക്കുന്ന കേന്ദ്രം അടുത്തകാലത്ത് മറ്റു സംസ്ഥാനങ്ങളിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടായപ്പോൾ എൻഡിആർഎഫിൽ നിന്നും അടിയന്തര സഹായം നൽകി എന്നതും വസ്തുതയാണ്

ദേശീയ ദുരന്ത നിവാരണ നയം അനുസരിച്ച്, ദുരന്തനിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കാണെന്നും പറഞ്ഞ് കയ്യൊഴിയുന്ന നിലപാടാണ് കേന്ദ്രം നാളിതുവരെ സ്വീകരിച്ചിരിക്കുന്നതെന്ന് സ. ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.