Skip to main content

കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ വേചനങ്ങള്‍ക്കെതിരെ സംസ്ഥാനത്ത്‌ നടന്ന മാര്‍ച്ചിലും, ധര്‍ണ്ണയിലും പങ്കെടുത്ത എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു

വയനാട്‌ ദുരന്തത്തില്‍ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള വിവേചനങ്ങള്‍ക്കെതിരെ സംസ്ഥാനത്ത്‌ നടന്ന മാര്‍ച്ചിലും, ധര്‍ണ്ണയിലും പങ്കെടുത്ത എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു. കേന്ദ്രം സംസ്ഥാനങ്ങളോട്‌ വിവേചനപരമായി പെരുമാറുന്ന പ്രശ്‌നം രാജ്യത്ത്‌ സജീവമായി ഉയര്‍ന്നുവരികയാണ്‌. നികുതി വിഹിതത്തില്‍ നിന്നും അര്‍ഹതപ്പെട്ടത്‌ സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കുന്നില്ല. നല്‍കുന്ന തുകയിലാവട്ടെ പ്രതിപക്ഷങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ടത്‌ നല്‍കുന്നുമില്ല. വയനാട്‌ പ്രളയ ദുരന്തത്തിലും ഈ നയം നാം കണ്ടതാണ്‌. ദുരന്തബാധിതമായ മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ അടിയന്തിര സഹായം നല്‍കിയപ്പോള്‍ കേരളത്തോട്‌ തികഞ്ഞ അവഗണന മാത്രമാണ്‌ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത്‌. ഇത്തരം നയങ്ങള്‍ രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും തകര്‍ക്കുന്നതിന്‌ പശ്ചാത്തലമൊരുക്കുന്നവയാണ്‌. അതുകൊണ്ട്‌ രാജ്യ താല്‍പര്യം സംരക്ഷിക്കുന്നതിന്‌ ഇത്തരം നയങ്ങള്‍ക്കെതിരേയുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ ഇനിയും സംഘടിപ്പിക്കും.
 

കൂടുതൽ ലേഖനങ്ങൾ

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി.

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു.