മതസൗഹാർദ്ദം സംരക്ഷിക്കാനും വർഗീയ ശക്തികളെ ഒറ്റപ്പെടുത്താനും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ചരിത്രത്തിൽ ഉടനീളം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയിട്ടുള്ളത്. ആ കർമ്മവീഥിയിൽ അനേകം കമ്മ്യൂണിസ്റ്റുകാരുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഉജ്വല രക്തസാക്ഷിത്വങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന പേരാണ് സഖാവ് യു കെ കുഞ്ഞിരാമൻ്റേത്. തലശ്ശേരി വർഗീയ കലാപകാലത്ത് ന്യൂനപക്ഷ സമുദായത്തിനെതിരെ സംഘപരിവാർ അഴിച്ചുവിട്ട ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ സ്ക്വാഡുകളിലൊന്നിന് നേതൃത്വം നൽകിയ സഖാവിനെ ആ പകയിൽ വർഗീയഭ്രാന്തന്മാർ കൊലപ്പെടുത്തുയായിരുന്നു. നാമിന്ന് അനുഭവിക്കുന്ന മതസൗഹാർദ്ദാന്തരീക്ഷത്തിന് ഓരോ കേരളീയനും സഖാവ് യു കെ കുഞ്ഞിരാമന്റെ ധീരതയോടു കടപ്പെട്ടിരിക്കുന്നു. ജ്വലിക്കുന്ന ആ ഓർമ്മകൾ വർഗീയതക്കെതിരെയുള്ള സമരങ്ങളിൽ നമുക്ക് കരുത്ത് പകരും.