Skip to main content

റെയിൽവേ മെയിൽ സർവീസ് ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി സ. പിണറായി വിജയൻ കേന്ദ്ര വാർത്താവിനിമയ മന്ത്രിക്ക് കത്തയച്ചു

റെയിൽവേ മെയിൽ സർവീസ് ( ആർ.എം. എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി സ. പിണറായി വിജയൻ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.

ആർ.എം.എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഏകോപിപ്പിക്കാനും തീരുമാനിച്ചതിന്റെ ഭാഗമായി രാജ്യത്തെ 312 ആർ.എം.എസ് ഓഫിസുകളാണ് അടച്ചുപൂട്ടപ്പെടുന്നത്. അതിൽ12 ഓഫിസുകൾ കേരളത്തിലാണ്.

സംസ്ഥാനത്ത് വലിയ വിഭാഗം ജനങ്ങൾ ഉപയോഗിക്കുന്ന ആർ.എം.എസ് അടച്ചുപൂട്ടുന്നത് തപാൽ സംവിധാനങ്ങളുടെ കാര്യക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക മുഖ്യമന്ത്രി കത്തിൽ പങ്കുവച്ചു. ഡയറക്ടറേറ്റ് അംഗീകരിച്ച നാല് ഇൻട്രാ-സർകിൾ ഹബ്ബുകൾക്കു പുറമേ ഷൊർണ്ണൂർ, വടകര, ആലുവ, ഇരിങ്ങാലക്കുട, തലശ്ശേരി, കായംകുളം എന്നീ ആറു സ്ഥലങ്ങളിലും ഇൻട്രാ-സർകിൾ ഹബുകൾ സ്ഥാപിക്കണമെന്ന ശുപാർശ കേരളത്തിൽ പോസ്റ്റ് മാസ്റ്റർ ജനറൽ മുന്നോട്ടു വച്ചിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.