Skip to main content

സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജന പ്രവർത്തനം ലക്ഷ്യത്തിലേക്ക്‌

സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജന പ്രവർത്തനം ലക്ഷ്യത്തിലേക്ക്‌. ജനുവരി 15 വരെയുള്ള കണക്കനുസരിച്ച്‌ 69.59 ശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽനിന്ന്‌ മുക്തമാക്കി.1,032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,030,99 പേരാണ്‌ അതിദരിദ്രരായി ഉണ്ടായിരുന്നത്‌. ഇതിൽ 44,539 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന്‌ മോചിപ്പിച്ചു.

ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് 2021 ജൂലൈയിലെ മാർഗരേഖപ്രകാരം അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. 2025 നവംബർ ഒന്നോടെ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കും. അതിദരിദ്ര അവസ്ഥയിൽനിന്ന്‌ മോചിപ്പിക്കാനായി മൈക്രോപ്ലാൻ തയ്യാറാക്കിയുള്ള പ്രവർത്തനമാണ്‌ ലക്ഷ്യം വേഗത്തിലാക്കിയത്‌. അടിസ്ഥാന രേഖകളില്ലാത്തവർക്ക്‌ ‘അവകാശം അതിവേഗം' യഞ്ജത്തിന്റെ ഭാഗമായി റേഷൻ കാർഡ്, ആധാർ കാർഡ്, തെരഞ്ഞെടുപ്പ്‌ തിരിച്ചറിയൽ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, സാമൂഹ്യ സുരക്ഷ പെൻഷൻ എന്നിവ ലഭ്യമാക്കി. ഇത്തരത്തിൽ 21,263 അടിയന്തര രേഖകളാണ്‌ വിതരണം ചെയ്തത്‌. ഭക്ഷണം, ആരോഗ്യ സേവനങ്ങൾ, സാമൂഹ്യ സുരക്ഷാ പെൻഷൻ, അതിദരിദ്ര പട്ടികയിൽ വീട്‌ ആവശ്യമുള്ളവർക്ക് ലൈഫ് മിഷനിൽ വീട്‌ തുടങ്ങിയവയും സജ്ജമാക്കി. കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും വിവിധ വകുപ്പുകൾ വഴിയും 3,155 കുടുംബങ്ങൾക്ക്‌ ഉപജീവന മാർഗം നൽകി.

പത്താം ക്ലാസ്‌ വിജയിച്ച 554 കുട്ടികൾക്ക് വീടിനടുത്ത് തുടർപഠനത്തിന് അവസരം നൽകി. 1,767 കുട്ടികളുടെ പഠനാവശ്യ യാത്ര കെഎസ്‌ആർടിസി, സ്വകാര്യ ബസ്സുകളിൽ സൗജന്യമാക്കി യാത്രാപാസുകൾ നൽകി.

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.