Skip to main content

വിദ്യാഭ്യാസ മേഖലയുടെ വിശാലമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കേന്ദ്രബജറ്റ് പരാജയപ്പെട്ടു

2025-26 ലെ കേന്ദ്ര ബജറ്റ് വിദ്യാഭ്യാസ മേഖലയുടെ വിശാലമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബജറ്റ് പരാജയപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള നീക്കിവയ്ക്കലുകളെ സംബന്ധിച്ച് കാര്യമായ ആശങ്ക ഉയർത്തിയിട്ടുണ്ട്. സ്‌കൂളുകളുടെ ആകെ വികസനത്തിന്‌ പകരം പരിമിതമായ എണ്ണം സ്കൂളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബജറ്റ് ചെയ്യുന്നത്. പ്രത്യേകിച്ചും, പിഎം ശ്രീ സംരംഭത്തിനായി 7500 കോടി രൂപ വകയിരുത്തിയത് 14,500 സ്കൂളുകളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ. ഇന്ത്യയിലെ ഏകദേശം 1.4 ദശലക്ഷം സ്കൂളുകളുടെ 1% ൽ താഴെ മാത്രമാണിത്. ഭൂരിപക്ഷം വിദ്യാർഥികൾക്കും പ്രയോജനം ലഭിക്കാതെ ഒറ്റപ്പെട്ട കേന്ദ്രങ്ങൾ സൃഷ്ടിക്കാൻ ആണ് ബജറ്റ് ലക്ഷ്യമിടുന്നത്.

സ്കൂൾ വിദ്യാഭ്യാസത്തിന് ബജറ്റിൽ 2024-25 ൽ 73008.1കോടി രൂപയിൽ നിന്ന് 2025-26 ൽ 78,572 കോടി രൂപയായി നേരിയ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ഈ വർധനവ് പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്നില്ല, മാത്രമല്ല മേഖലയുടെ വിപുലമായ ആവശ്യങ്ങൾ നിറവേറ്റാനും പര്യാപ്തമല്ല. ബിജെപി സർക്കാർ തന്നെ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെയ്ക്കുന്ന മൊത്തം ബജറ്റ് വിഹിതത്തിൽ ചുരുങ്ങിയത് ആറ് ശതമാനം സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് എന്ന ശുപാർശയെ ബജറ്റ് നിരാകരിക്കുന്നു.

ഉച്ചഭക്ഷണ പദ്ധതിയ്ക്ക് 2024-25 ൽ 12,467 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. 2025-26 ൽ അത് നേരിയ വർധനവോടെ 12,500 കോടി രൂപ ആയിട്ടുണ്ട്. എന്നാൽ രാജ്യം വലിയ വിലക്കയറ്റവും പണപ്പെരുപ്പവും നേരിടുന്ന സാഹചര്യത്തിൽ ഈ തുക ഒട്ടും പര്യാപ്തമല്ല.

നൈപുണ്യ വികസനത്തിന് ബജറ്റ് നൽകുന്ന ഊന്നൽ ദീർഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ളതല്ല. സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെ ബജറ്റ് അവഗണിക്കുന്നു. ഭാവിയിലെ തൊഴിലവസരങ്ങൾക്കായി ഇന്ത്യയിലെ യുവാക്കളെ മികച്ച രീതിയിൽ സജ്ജമാക്കുന്നതിന് ശക്തമായ വിദ്യാഭ്യാസ അടിത്തറകൾ കെട്ടിപ്പടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കോടിക്കണക്കിന് കുട്ടികൾ സ്കൂളിൽ എത്താത്ത അല്ലെങ്കിൽ കൊഴിഞ്ഞു പോകുന്ന ഒരു രാജ്യത്ത് വിദ്യാഭ്യാസ മേഖലയ്ക്കായി കേന്ദ്ര ബജറ്റ് നീക്കിവച്ചിരിക്കുന്ന തുക തികച്ചും അപര്യാപ്തമാണ്.
 

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.