Skip to main content

കേരളത്തെയും വയനാടിനേയും അവഗണിയ്ക്കുന്ന കേന്ദ്ര ബജറ്റ് ആണ് ഇത്തവണ പാർലമെൻ്റിൽ അവതരിപ്പിച്ചത്

കേരളത്തെയും വയനാടിനേയും അവഗണിയ്ക്കുന്ന കേന്ദ്ര ബജറ്റ് ആണ് ഇത്തവണ പാർലമെൻ്റിൽ അവതരിപ്പിച്ചത്. ഒരു വലിയ പ്രകൃതി ദുരന്തത്തിൽ നിന്നും അതിജീവിക്കാനായി പൊരുതുന്ന വയനാടിനെ ബജറ്റിൽ പരിഗണിക്കാത്തത് കേന്ദ്രം കേരളത്തോട് ചെയ്യുന്ന ക്രൂരതയാണ്. രാജ്യം അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ച ഒരു പ്രകൃതി ദുരന്തത്തിന് ഇരയായ നാടിനോട് ഒരു തരത്തിലുമുള്ള സഹായങ്ങൾ നൽകാനുള്ള നിലപാട് സ്വീകരിക്കാത്തത് ഈ നാടിനോടുള്ള കേന്ദ്രത്തിൻ്റെ മനുഷ്യത്വ വിരുദ്ധ സമീപനത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കേരളം ഒന്നടങ്കം ആവശ്യപ്പെട്ട 24000 കോടിയുടെ പ്രത്യേക പാക്കേജ് പരിഗണിയ്ക്കുന്നതിനോ ഭാഗികമായി പോലും പരിഗണിക്കുന്നതിനോ തയ്യാറായില്ല.
സംസ്ഥാനം മുന്നോട്ടു വെച്ച വിഴിഞ്ഞം പദ്ധതിയുടെ വയബിലിറ്റി ഫണ്ട്, ദീർഘനാളായി ആവശ്യപ്പെടുന്ന എംയിസ്, സെമി സ്പീഡ് റെയിൽ, എന്നിവയൊന്നും പരിഗണിയ്ക്കുവാൻ തയ്യാറായില്ല. വയനാട് അടക്കമുള്ള വന്യമൃഗങ്ങളുടെ ഭീഷണി നേരിടുന്ന മനുഷ്യവാസ കേന്ദ്രങ്ങളെ
സംരക്ഷിക്കുകയെന്ന കാര്യത്തിലും പ്രതിരോധ പദ്ധതികൾക്കായി ഒന്നും നീക്കിവെക്കാത്തത് കടുത്ത അനീതി ആണ്. സാധാരണ ജനങ്ങൾ ആശ്രയിയ്ക്കുന്നപ്ലാൻ്റേഷൻ മേഖലയേയോ, സുഗന്ധവ്യഞ്ജനങ്ങളയോ സംരക്ഷിയ്ക്കുന്ന ഒരു നയവും ബജറ്റിലില്ല. സാധാരണക്കാരുടെ
ഉപജീവനത്തിന് സഹായകമാകുന്ന തൊഴിലുറപ്പ് പദ്ധതിയേയും അവഗണിയ്ക്കുന്ന സമീപനമാണ് ബജറ്റ് സ്വീകരിച്ചത്. രാജ്യത്തെ നാലിലൊന്ന് വരുന്ന പട്ടികജാതി/ പട്ടികവർഗ വിഭാഗ മേഖലയോട് തുടർച്ചയായി സ്വീകരിയ്ക്കുന്ന അവഗണന ഈ ബജറ്റിലും തുടരുകയാണ്. സംസ്ഥാനത്തോടും വയനാടിനോടും ദുർബല വിഭാഗങ്ങളോടും സ്വീകരിച്ചിട്ടുള അവഗണന തികച്ചും പ്രതിഷേധാർഹമാണ്.
 

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.