Skip to main content

കേന്ദ്ര ബജറ്റ് മലയാളികളോടുള്ള കേന്ദ്ര സർക്കാരിന്റെ അനീതി

വലിയ പ്രകൃതിക്ഷോഭമുൾപ്പെടെ അതിജീവിക്കുന്നതിനായി മലയാളികളാകെ ഒറ്റക്കെട്ടായി നിൽക്കുമ്പോഴും കേരളത്തിനായി സഹായമൊന്നും ചെയ്യാൻ തയ്യാറല്ലെന്ന നിലപാട് വ്യക്തമാക്കുന്ന കേന്ദ്രബജറ്റാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിനെ നിലനിർത്തുന്ന ഘടകകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി സഹസ്ര കോടികൾ വകയിരുത്തിയപ്പോൾ തന്നെയാണ് കേരളം പോലെ പല മേഖലയിലും രാജ്യത്തിന് മാതൃകയായൊരു സംസ്ഥാനത്തിനെ വലിയ രീതിയിൽ അവഗണിച്ചിരിക്കുന്നത്. എയിംസ് പോലെ ഏറ്റവും ന്യായമായ ആവശ്യം എന്തുകൊണ്ട് അനുവദിക്കുന്നില്ല എന്ന് മലയാളികളോട് പറയാൻ കേന്ദ്രസർക്കാർ തയ്യാറാകണം. പരമ്പരാഗത വ്യവസായങ്ങൾക്കായും ഗ്ലോബൽ സിറ്റി പോലുള്ള വലിയ പദ്ധതികൾക്കായും വിഴിഞ്ഞം പോലുള്ള രാജ്യത്തിന്റെ തന്നെ സാമ്പത്തിക മേഖലയിൽ മാറ്റം സൃഷ്ടിക്കുന്ന പദ്ധതിക്കുമുൾപ്പെടെ കേരളത്തിനാവശ്യമായ സഹായം നൽകാത്ത ഈ ബജറ്റ് നിരാശ നൽകുന്നു എന്നതിനേക്കാൾ കേരളത്തോടുള്ള അവഗണനയെന്ന നിലയിൽ ഓരോ മലയാളിയേയും രോക്ഷാകുലനാക്കുകയാണ് ചെയ്യുന്നത്. വ്യവസായ രംഗത്ത് അന്തർദേശീയ അംഗീകാരമുൾപ്പെടെ നേടുമ്പോഴും ഈ രംഗത്ത് കേന്ദ്രബജറ്റ് കേരളത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളം സ്വന്തമായി വികസനം കൊണ്ടുവരുന്നതിന് സംസ്ഥാനം വായ്പ എടുക്കുമ്പോൾ കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കുന്നതിനും കേന്ദ്രം മുന്നിൽ നിൽക്കുകയാണല്ലോ. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കുടിശ്ശികയിനത്തിൽ വലിയൊരു സംഖ്യ കേരളത്തിന് ലഭിക്കാനുള്ളതും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇത്രയും അടിസ്ഥാനപരമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാതെ മലയാളികളോടാകെ കൊഞ്ഞനം കുത്തുകയാണ് കേന്ദ്രസർക്കാർ.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.