ആക്ടിവിസ്റ്റും എഴുത്തുകാരനും ചിന്തകനുമായ കെ കെ കൊച്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ആദരാഞ്ജലി അർപ്പിച്ചു. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ പുത്തലത്ത് ദിനേശൻ, പി കെ ബിജു എന്നിവരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. രാജ്യത്തെ ദളിത് ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്‌ത വ്യക്തിത്വമായിരുന്നു കെ കെ കൊച്ചിന്റേത്. അദ്ദേഹത്തിന്റെ ബന്ധുക്കളെ സ. എം വി ഗോവിന്ദൻ മാസ്റ്റർ ആശ്വസിപ്പിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
