സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിന് മുന്നോടിയായി 'നിക്ഷേപങ്ങളും തൊഴിൽ അവകാശങ്ങളും' എന്ന വിഷയത്തിൽ ചെന്നൈയിൽ സംഘടിപ്പിച്ച സെമിനാറിൽ പാർടി കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയുമായ സ. പി രാജീവ് പങ്കെടുത്ത് സംസാരിച്ചു. പാർടി തമിഴ്നാട് സംസ്ഥാന സെക്രട്ടറി ഷൺമുഖം, സിഐടിയു വൈസ്പ്രസിഡന്റ് എ കെ പത്മനാഭൻ എന്നിവർ ഉൾപ്പെടെയുള്ള സഖാക്കൾ പരിപാടിയിൽ പങ്കെടുത്തു. 2025 ഏപ്രിൽ 2 മുതൽ 6 വരെ തമിഴ്നാട് മധുരയിലാണ് സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസ്.
