Skip to main content

ചീമേനി രക്തസാക്ഷികളുടെ ഒളിമങ്ങാത്ത ഓർമ്മകൾ തുടരുന്ന പോരാട്ടങ്ങൾക്ക് കരുത്ത് പകർന്നുകൊണ്ടിരിക്കും

കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത കോൺഗ്രസ് ക്രൂരതയായ ചീമേനി കൂട്ടക്കൊലയുടെ സ്മരണ ദിനമാണിന്ന്. വെട്ടി പിളർന്നും പച്ചയോടെ കത്തിച്ചും കോൺഗ്രസുകാർ അഞ്ചു ജീവനുകളാണ് ചീമേനിയിൽ എടുത്തത്. മനുഷ്യമനസ്സാക്ഷിയ ഞെട്ടിച്ച ഈ സംഭവത്തിന് ഇന്നേയ്ക്കു 38 വർഷം തികയുന്നു. സമാധനത്തിന്റെ അപ്പോസ്തലന്മാരായി നടിക്കുന്ന കോൺഗ്രസുകാർ നടത്തിയ പൈശാചികമായ കൂട്ടക്കൊലയിൽ കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നീ അഞ്ച് ധീരസഖാക്കളുടെ ജീവനുകളാണ് അന്നു പൊലിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകനയോഗം ചേരുമ്പോഴാണ് ചീമേനിയിലെ പാർടി ഓഫീസിൽ ആയുധധാരികളായ ഒരു കൂട്ടം കോൺഗ്രസുകാർ അക്രമം അഴിച്ചുവിട്ടത്. ഓഫീസിനുള്ളിൽ തീയിട്ടു കൊണ്ട് ജീവൻ രക്ഷാർത്ഥം പുറത്തേക്ക് ഓടുന്നവരെ ആയുധങ്ങൾ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു കോൺഗ്രസ് പദ്ധതി. അതിക്രൂരമായ ആ പദ്ധതി അവർ ചീമേനിയിൽ നടപ്പിലാക്കി. സ്ഥലം സന്ദർശിച്ച സഖാവ് ഇഎംഎസ് ജാലിയൻവാലാബാഗിന് സമാനമായ ക്രൂരതയായി ചീമേനിയെ കണ്ടു. സമാധാനത്തിന്റെ ഖദർധാരികളെന്ന് മേനി ചമയുന്ന കോൺഗ്രസിന്റെ യഥാർത്ഥ ഹിംസാ മുഖം വെളിപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്. ജനാധിപത്യത്തെക്കുറിച്ച് നിരന്തരം വാചാലരാകുന്ന കോൺഗ്രസിന്റെ മാപ്പില്ലാത്ത ക്രൂരതയാണ് ചീമേനി. ചീമേനി കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. പോരാടി ഇതുവരെയെത്തിയ വഴികൾ എത്രമാത്രം ദുഷ്കരമായിരുന്നെന്ന യാഥാർത്ഥ്യം ഇനിയും മുന്നേറാനുള്ള ഊർജ്ജവും ധൈര്യവും പകരും. ചീമേനിയിലുൾപ്പെടെ നിർഭയരായ എണ്ണമറ്റ സഖാക്കളുടെ ത്യാഗങ്ങളിലും രക്തസാക്ഷിത്വങ്ങളിലുമാണ് ഈ പാർട്ടിയുടെ അടിത്തറ പടുത്തതെന്ന സത്യം ചീമേനി രക്തസാക്ഷി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. നിസ്വാർത്ഥതയോടെ ലോകനന്മയ്ക്കായി പ്രയത്നിക്കാൻ ആ സ്മരണകൾ നമുക്കു പ്രചോദനമാകട്ടെ. രക്തസാക്ഷികളുടെ സ്‌മരണകൾക്ക് മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ചീമേനി രക്തസാക്ഷികളുടെ ഒളിമങ്ങാത്ത ഓർമ്മകൾ തുടരുന്ന പോരാട്ടങ്ങൾക്ക് കരുത്ത് പകർന്നുകൊണ്ടിരിക്കും.

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.