Skip to main content

നവലിബറൽ ഇന്ത്യയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാവുകയാണ്. ജനാധിപത്യ, മതേതര മൂല്യങ്ങൾക്ക് വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ഭഗത് സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നീ വിപ്ലവകാരികളുടെ ഓർമ്മകളെ നെഞ്ചേറ്റിയുള്ള സമരമുന്നേറ്റങ്ങളിൽ നമുക്കൊരുമിച്ച് അണിചേരാം

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടത്തിന്റെ ധീര ചരിത്രം രചിച്ച ഭഗത് സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നീ വിപ്ലവകാരികളുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. സാമ്രാജ്യത്വ വിരുദ്ധതയിലൂന്നിയ വിപ്ലവത്തിലൂടെ മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യം കൈവരിക്കാനാകൂ എന്ന് ഉറച്ചു വിശ്വസിച്ചവരാണിവർ. ആ അർത്ഥത്തിൽ ദേശീയ പ്രസ്ഥാനത്തിലെ വിപ്ലവധാരക്ക് തുടക്കമിട്ടതും ഈ പോരാളികളായിരുന്നു.

മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളാൽ പ്രചോദിതരായിരുന്ന ഭഗത്‌സിംഗും സഖാക്കളും സോഷ്യലിസമാണ് ബദലെന്ന് ഉറച്ചു വിശ്വസിച്ചു. അതിനായി സ്വന്തം ജീവൻ തന്നെ അർപ്പിച്ചു പോരാടാൻ ഈ വിപ്ലവകാരികൾ മുന്നിട്ടിറങ്ങി. വലതുപക്ഷം ഭഗത് സിംഗിനെയും കൂട്ടരെയും ഏറ്റെടുക്കാനും അവരുടെ വിപ്ലവ പാരമ്പര്യത്തെ വളച്ചൊടിക്കാനും ശ്രമിക്കുന്ന സമയമാണിത്. ആ ശ്രമങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത വർഗീയ ശക്തികളാണ്.

നവലിബറൽ ഇന്ത്യയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാവുകയാണ്. ജനാധിപത്യ, മതേതര മൂല്യങ്ങൾക്ക് വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ഭഗത് സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നീ വിപ്ലവകാരികളുടെ ഓർമ്മകളെ നെഞ്ചേറ്റിയുള്ള സമരമുന്നേറ്റങ്ങളിൽ നമുക്കൊരുമിച്ച് അണിചേരാം.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.