പ്രതിസന്ധി ഘട്ടങ്ങളിൽ നാടിനെ കൈപിടിച്ചുയർത്താൻ ഡിവൈഎഫ്ഐ എന്നും മുന്നിൽ ഉണ്ടാകാറുണ്ട്. മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് കൈത്താങ്ങായിക്കൊണ്ട് സാമൂഹ്യപ്രതിബദ്ധതയുടെ മറ്റൊരു മാതൃക കൂടി അവർ ഉയർത്തുകയാണ്. ദുരന്തബാധിതർക്ക് നിർമ്മിച്ച് നൽകുന്നതിനായി 100 വീടുകളുടെ തുകയും (20 കോടി രൂപ) ധാരണാപത്രവും ഡി വൈ എഫ് ഐയിൽ നിന്നും ഏറ്റുവാങ്ങി. സംഭാവനകളിലൂടെ മാത്രമല്ല, മറിച്ച് തങ്ങളുടെ അദ്ധ്വാനത്തിലൂടെയാണ് ഈ തുക ഡിവൈഎഫ്ഐ പ്രവർത്തകർ സമാഹരിച്ചതെന്നത് അഭിമാനകരമായ കാര്യമാണ്. ആക്രി ശേഖരിച്ചും ഭക്ഷ്യ സ്റ്റാളുകൾ നടത്തിയും കൂലിപ്പണി ചെയ്തും പുസ്തകങ്ങൾ വിറ്റും തുക ശേഖരിക്കാൻ അദ്ധ്വാനിച്ച യുവാക്കൾക്കൊപ്പം സഹായങ്ങളുമായി ഈ നാടു കൂടി പങ്കു ചേർന്നു. മാതൃകാപരമായ പ്രവർത്തനത്തിനു ഡിവൈഎഫ്ഐയെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. അഭിവാദ്യങ്ങൾ.