സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കുകയും എഐപിഎസ്ഒ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കുകയും എഐപിഎസ്ഒ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക് കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ് ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട് മുന്നേറി.
അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത് 2021ൽ ജനങ്ങൾ എൽഡിഎഫിന് തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ് ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ് വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക് പോകും.
മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺഗ്രസ് ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.
ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോഗം ചെയ്തുകൊണ്ടാണ് വർഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.