Skip to main content

എൽഡിഎഫിന്റെ വാഗ്ദാനമായ വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി നടപ്പാക്കും

എൽഡിഎഫിന്റെ വാഗ്ദാനമായ വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് നടപ്പാക്കും. വീട്ടമ്മമാരുടെ ജോലിസമയം നിർണയിക്കാൻ പറ്റാത്തതാണ്. തൊഴിലെടുക്കുന്ന സ്ത്രീകളും അല്ലാത്തവരും വീട്ടിനകത്ത് എത്രയോ മണിക്കൂർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ മറ്റ് പെൻഷനൊന്നും ലഭിക്കാത്തവർക്ക് പെൻഷൻ നൽകുമെന്നത് എൽഡിഎഫിന്റെ ചരിത്രപരമായ പ്രഖ്യാപനമാണ്. മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നതിനുള്ള സാഹചര്യം കേരളത്തിൽ രൂപപ്പെട്ടുകഴിഞ്ഞു. 62 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മറികടന്നും അധികവരുമാനം കണ്ടെത്തിയുമാണ് ഇത് സാധ്യമാക്കിയത്. എല്ലാ പ്രതിസന്ധിയും മറികടന്ന് പെൻഷൻ അതത് മാസം വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. പെൻഷൻ തുകകൊണ്ട് ജീവിതം ക്രമപ്പെടുത്തുന്നവർക്ക് ഒരു പ്രതിസന്ധിയുടെ പേരിലും അതില്ലാതാവരുത്. കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനൊപ്പമാണ് ഇവിടുത്തെ ബിജെപിയും യുഡിഎഫും.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.