Skip to main content

എൽഡിഎഫ് സർക്കാരിന്റെ നിച്ഛയദാർഢ്യത്തോടെയുള്ള ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ദേശീയപാത ഉണ്ടാകുമായിരുന്നില്ല

വലതുപക്ഷ മാധ്യമങ്ങളും കേരളത്തിലെ പ്രതിപക്ഷ രാഷ്‌ട്രീയ പാർടികളോട്‌ ചേർന്ന്‌ ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്കുമെതിരായി വലിയ രീതിയിലുള്ള നുണ പ്രചരണങ്ങളാണ്‌ കെട്ടഴിച്ചു വിടുന്നത്‌. അതിനുള്ള ഏറ്റവും ഒടുവിലുത്തെ ഉദ്ദാഹരണമാണ്‌ ദേശീയ പാത66 ലെ പ്രശ്നങ്ങളിൽ സ്വീകരിച്ച നിലപാടുകൾ. എൻഎച്ച്‌66 ൽ ചില ഇടത്ത് പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ അത് സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ്‌. കേന്ദ്രത്തിനാണ് നിർമാണത്തിന്റെ പൂർണ ഉത്തരവാദിത്തം. ഭൂമി ഏറ്റെടുക്കൽ മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തു കൊടുത്തത്. ഉമ്മൻ ചാണ്ടി സർക്കാർ പൂർണമായി ഉപേക്ഷിച്ചതാണ് ദേശീയ പാത വികസനം. എന്നാൽ ഇതിന്റെ നിർമാണത്തിനുള്ള എല്ലാ സഹായവും കേന്ദ്രത്തിന്‌ കേരളം ചെയ്‌തുകൊടുത്തിട്ടുണ്ട്‌. അതിനാൽ തന്നെ ഇടതുപക്ഷ സർക്കാർ ഇല്ലെങ്കിൽ ദേശീയ പാത ഇല്ല. ഇപ്പോൾ കേന്ദ്രം നിർമാണ ചുമതലയുള്ള കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുകയാണ്‌. ഈ പട്ടികയിൽ ബിജെപിയ്ക്ക്‌ വലിയ തുക ഇലക്ട്രൽ ബോണ്ട് നൽകിയ കമ്പനികൾ വരെ ഉൾപ്പെട്ടിട്ടുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.