Skip to main content

ഭാവിതലമുറയ്ക്കായി വികസിത ലോകം നിർമ്മിക്കുന്നതിനൊപ്പം ആരോഗ്യമുള്ള പ്രകൃതിയും നമുക്കു കാത്തുസൂക്ഷിക്കാം

പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന വ്യാപകമായ പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം ഉയർത്തുന്നത്. കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി നാശവും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകുന്ന ഈ കാലഘട്ടത്തിൽ ആവാസവ്യവസ്ഥയുടെ താളം തെറ്റാതെ നോക്കേണ്ട കൂട്ടായ ഉത്തരവാദിത്തം നാം ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. നാടിൻ്റെ വികസനം സുസ്ഥിരവും പ്രകൃതി സൗഹാർദം മുൻനിർത്തിയുള്ളതുമാകണം. അന്ധമായ മുതലാളിത്ത ചൂഷണത്തിനു പകരം പ്രകൃതി സമ്പത്തിൻ്റെ നിയന്ത്രിതവും ജനാധിപത്യപരവുമായ ഉപയോഗം ഉറപ്പു വരുത്താൻ സാധിക്കണം. ഭാവിതലമുറയ്ക്കായി വികസിത ലോകം നിർമ്മിക്കുന്നതിനൊപ്പം ആരോഗ്യമുള്ള പ്രകൃതിയും നമുക്കു കാത്തുസൂക്ഷിക്കാം. ഏവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ നേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.