Skip to main content

ജമ്മു– കശ്‌മീരിൽ നിയന്ത്രണ രേഖയ്‌ക്ക്‌ സമീപം പാക്‌ ഷെൽ ആക്രമണത്തിൽ വീടുകൾ നശിച്ചവർക്ക്‌ മതിയായ നഷ്ടപരിഹാരം നൽകണം

ജമ്മു– കശ്‌മീരിൽ നിയന്ത്രണ രേഖയ്‌ക്ക്‌ സമീപം പാക്‌ ഷെൽ ആക്രമണത്തിൽ വീടുകൾ നശിച്ചവർക്ക്‌ മതിയായ നഷ്ടപരിഹാരം നൽകണം. 1.30 ലക്ഷം രൂപ മാത്രമാണ്‌ കേന്ദ്രസർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം. വീടുകൾ പൂർണമായി തകർന്നവർക്ക്‌ പുതിയ പാർപ്പിടം ഒരുക്കാൻ ഈ തുക അപര്യാപ്‌തമാണ്.
കേന്ദ്രഭരണ പ്രദേശമായി തരംതാഴ്‌ത്തിയ ജമ്മു– കശ്‌മീരിൽ അധികാരമാകെ കയ്യാളുന്നത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്‌ഷായുമാണ്‌. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും പരിമിതമായ അധികാരമാണ്‌. അതിർത്തിക്ക്‌ അപ്പുറത്തുനിന്നുണ്ടായ ആക്രമണത്തിന്റെ ഇരകളെ സംരക്ഷിക്കേണ്ടത്‌ കേന്ദ്രസർക്കാരാണ്‌. ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിഞ്ഞുമാറുന്ന കേന്ദ്രനിലപാട്‌ അംഗീകരിക്കാൻ കഴിയില്ല. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയെക്കുറിച്ച്‌ ചർച്ചചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.