ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ് കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന് പുറത്താകും. പ്രതിപക്ഷ പാർടികൾ പുനഃപരിശോധനയെ എതിർക്കുകയാണ്. എതിർപ്പ് എന്തുകൊണ്ടെന്നും വിശദീകരിച്ചിട്ടുണ്ട്. ഭരണകക്ഷിക്കായി ലക്ഷക്കണക്കിനാളുകളുടെ വോട്ടവകാശം ഇല്ലാതാക്കാനാണ് നീക്കം. എന്നാൽ, ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ തോൽക്കും.
