Skip to main content

വിതുരയിൽ വിഷം ഉള്ളിൽ ചെന്ന് അവശനിലയിലായ ബിനു എന്ന യുവാവിന് ചികിത്സ ലഭ്യമാക്കുന്നത് തടഞ്ഞ് മരണത്തിലേക്ക് തള്ളിവിട്ട കോൺഗ്രസ് സമരാഭാസത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു

വിതുരയിൽ വിഷം ഉള്ളിൽ ചെന്ന് അവശനിലയിലായ ബിനു എന്ന യുവാവിന് ചികിത്സ ലഭ്യമാക്കുന്നത് തടഞ്ഞ് മരണത്തിലേക്ക് തള്ളിവിട്ട കോൺഗ്രസ് സമരാഭാസത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വിതുര താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ച ബിനുവിനെ ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുമ്പോഴാണ് സമരത്തിനെത്തിയ കോൺഗ്രസ് പ്രവർത്തകർ ആസൂത്രിതമായി ആംബുലൻസ് തടയുന്നത്. കൊടികളുമായി പാഞ്ഞെത്തിയ ഇവർ ആംബുലൻസ് തടയുകയും ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ആക്രോശിക്കുകയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. വേദന കൊണ്ട് പിടയുകയായിരുന്ന ബിനുവിനെ യഥാസമയം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ജീവൻ രക്ഷിക്കാമായിരുന്നു.
മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിലൂടെ കോൺഗ്രസ് പ്രവർത്തകർ ഒരു യുവാവിന്റെ ജീവൻ ഇല്ലാതാക്കുകയായിരുന്നു. ഇത്തരത്തിലുള്ള നിഷ്ഠൂരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കുറ്റവാളികളെ തിരിച്ചറിഞ്ഞ് മാതൃകാപരമായി ശിക്ഷിക്കാൻ അധികാരികൾ തയ്യാറാകണം. ബിനുവിന്റെ മരണത്തിന് ഉത്തരവാദികളായ കോൺഗ്രസ് പ്രവർത്തകരുടെ ക്രൂരമായ നടപടിക്കും സമരാഭാസത്തിനുമെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾ സിപിഐ എം സംഘടിപ്പിക്കും.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.