Skip to main content

ഏറനാട്ടിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ എക്കാലത്തെയും വിപ്ലവസൂര്യൻ സഖാവ് കെ കുഞ്ഞാലി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 56 വർഷം

ഏറനാട്ടിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ എക്കാലത്തെയും വിപ്ലവസൂര്യൻ സഖാവ് കെ കുഞ്ഞാലി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 56 വർഷമാവുകയാണ്. പിന്തിരിപ്പൻ സ്ഥാപിത താല്പര്യക്കാരുടെ പേടിസ്വപ്നമായിരുന്ന തൊഴിലാളി നേതാവിന്റെ നെഞ്ചിലേക്ക് 1969 ജൂലൈ 26നാണ് വർഗ്ഗ ശത്രുക്കൾ വെടിയുതിർത്തത്. ജൂലൈ 28ന് കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് സഖാവ് മരണപ്പെട്ടത്. കോൺഗ്രസുകാർ വെടിവെച്ചു വീഴ്ത്തുമ്പോൾ നിലമ്പൂർ എംഎൽഎയായിരുന്നു സഖാവ് കുഞ്ഞാലി. ഒരു എംഎൽഎ കൊല്ലപ്പെട്ട ചരിത്രം അതിനുമുമ്പോ, ശേഷമോ കേരളത്തിലുണ്ടായിട്ടില്ല. 42 വയസ്സ് മാത്രം ഉണ്ടായിരുന്ന അദ്ദേഹം കോൺഗ്രസുകാരാൽ കൊല്ലപ്പെടുമ്പോൾ സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്നു.
കിഴക്കൻ ഏറനാട്ടിലെ തോട്ടം തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്ക് വേണ്ടി അദ്ദേഹം പോരാടി. വൻകിട ഭൂടമകളിൽ നിന്ന് തരിശുഭൂമി കൃഷിക്കാർക്ക് വിട്ടു നൽകാൻ നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിന് 15 പേർക്കൊപ്പം കുഞ്ഞാലിയും ജയിലിൽ അടയ്ക്കപ്പെട്ടു. ജന്മിമാരുടെ കാവൽക്കാരെ വകവെക്കാതെ അന്ന് സമര സഖാക്കൾ തരിശുഭൂമി കയ്യേറി. മദിരാശി സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരിന്റെ പോലീസ് സമരക്കാരെ ക്രൂരമായി മർദ്ദിച്ചു. കർഷകരുടെ സമരവീര്യത്തെ തൊട്ടുണർത്തിയ പ്രക്ഷോഭം അനേകം പേരെ മണ്ണിൻറെ അവകാശികളാക്കി.
വൻകിട തോട്ടമുടമകൾ ആയിരുന്ന സത്യകുമാർ എസ്റ്റേറ്റ് കാരുടെ അധീനതയിൽ ഉണ്ടായിരുന്ന വനഭൂമിയിൽ ഒരു വലിയഭാഗം തരിശായി കിടക്കുകയായിരുന്നു. വന ദേശസാൽക്കരണത്തിൽ നിന്ന് ഭൂമി ഒഴിവാക്കി കിട്ടാൻ ഉടമ രഹസ്യം നീക്കം നടത്തുന്നതിനിടയായിരുന്നു കർഷക സമരം. കിഴക്കൻ ഏറനാട്ടിലെ മൊത്തം ഭൂമിയുടെ അവകാശികൾ നിലമ്പൂർ കോവിലകത്തുകാരായിരുന്നു. 200ൽ പരം ഏക്കർ ഭൂമി ഗോവിലകത്ത് നിന്ന് എഴുതി കിട്ടിയിട്ടും അവകാശം സ്ഥാപിക്കാൻ കഴിയാത്ത ഒരാൾ രേഖ പാർടിക്ക് കൈമാറി. അതിൻറെ ബലത്തിൽ ഭൂരഹിത കർഷകരിൽ നിന്ന് തെരഞ്ഞെടുത്ത സമരഭടന്മാർ ഘട്ടംഘട്ടമായി ഭൂമി കയ്യേറി. 300 ഓളം കുടുംബങ്ങളെ മണ്ണിൻറെ ഉടമകളാക്കി മാറ്റി. ഈ സമരത്തോടെ ഏറനാട്ടിലെ ജനങ്ങളുടെ നേതാവായി സഖാവ് കുഞ്ഞാലി. മുഖം നോക്കാതെ അനീതിക്കെതിരെ പോരാടിയ സ. കുഞ്ഞാലിയെ വക വരുത്താൻ വർഗ്ഗ ശത്രുക്കൾ പദ്ധതിയിട്ടു. 1969 ജൂലൈ 26ന് വൈകിട്ട് അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് സിപിഐഎം ഓഫീസിൽ നിന്നിറങ്ങി ജീപ്പിലേക്ക് കയറുമ്പോഴാണ് തൊട്ടടുത്ത കോൺഗ്രസ് ഓഫീസിൽ നിന്ന് സഖാവിനെ വെടിവെച്ചു വീഴ്ത്തിയത്.
കൊണ്ടോട്ടിയിൽ ജനിച്ച കുഞ്ഞാലി മലപ്പുറം ഗവൺമെൻറ് ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടി. കുറച്ചുകാലം ഇന്ത്യൻ വ്യോമസേനയിൽ ജോലി ചെയ്തു. വിരമിച്ച ശേഷം വിമുക്ത ഭടൻമാരെ സംഘടിപ്പിക്കാൻ നേതൃത്വം നൽകി. 1965 രാജ്യരക്ഷ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയുമ്പോഴാണ് നിലമ്പൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് സഖാവ് കുഞ്ഞാലി തെരഞ്ഞെടുക്കപ്പെട്ടത്. 1967ലും നിലമ്പൂരിൽ നിന്ന് വിജയിച്ചു.
വർഗ്ഗ ശത്രുക്കൾ പുതിയ രൂപത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരെ സംഘടിച്ചു നിൽക്കുന്ന കാലത്താണ് കുഞ്ഞാലിയുടെ സ്മരണ കനലായി വീണ്ടും ജ്വലിച്ചുയരുന്നത്. ആശയപരമായി ഈ കുടില നീക്കങ്ങളെ നേരിടണം. ഈ പോരാട്ടങ്ങൾക്ക് ഊർജ്ജവും ആവേശവുമാണ് സഖാവ് കുഞ്ഞാലിയുടെ സ്മരണ. 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.