Skip to main content

മുതിർന്ന സിപിഐ എം നേതാവ് വി എസ് അച്യുതാനന്ദന്റെ അനുസ്മരണാർത്ഥം ആഗസ്റ്റ് 01ന് തിരുവനന്തപുരത്ത് പാർടി സംസ്ഥാന കമ്മിറ്റി വിപുലമായ അനുശോചനയോ​ഗം സംഘടിപ്പിക്കും

മുതിർന്ന സിപിഐ എം നേതാവ് വി എസ് അച്യുതാനന്ദന്റെ അനുസ്മരണാർത്ഥം ആഗസ്റ്റ് 01ന് തിരുവനന്തപുരത്ത് പാർടി സംസ്ഥാന കമ്മിറ്റി വിപുലമായ അനുശോചനയോ​ഗം സംഘടിപ്പിക്കും. വൈകുന്നേരം 04.00 മണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ പങ്കെടുക്കും. ആഗസ്റ്റ് 10വരെ സംസ്ഥാനത്താകമാനം വിവിധ ഘടകങ്ങളിൽ സഖാവ് വി എസ് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.

കൂടുതൽ ലേഖനങ്ങൾ

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.