Skip to main content

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നടപടിയെ അപലപിക്കുന്നു

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നടപടിയെ അപലപിക്കുന്നു. ട്രംപിന്റെ തീരുവ യുദ്ധം ഇന്ത്യൻ കയറ്റുമതി മേഖലയെ ദോഷകരമായി ബാധിക്കും. ലോകത്തിന്റെ പ്രസിഡന്റാണ്‌ താനെന്ന മട്ടിലാണ്‌ ട്രംപിന്റെ പെരുമാറ്റമെന്ന്‌ നേരത്തെ വിമർശിച്ചിരുന്നു. അത്‌ ശരിവെയ്‌ക്കുന്നതാണ്‌ ഇപ്പോഴത്തെ പ്രഖ്യാപനം.

ട്രംപിന്റെ അടുത്ത സുഹൃത്തെന്നാണ്‌ മോദിയുടെ അവകാശവാദം. എന്നാൽ അതിന്‌ വിരുദ്ധമായാണ്‌ കാര്യങ്ങൾ നീങ്ങുന്നത്‌. ഇന്ത്യയ്‌ക്ക്‌ പുറമെ ട്രംപിന്റെ തീരുവ യുദ്ധത്തിന്‌ വിധേയരാകുന്ന മറ്റ്‌ രാജ്യങ്ങളെ യോജിപ്പിച്ച്‌ നീങ്ങാൻ മോദി സർക്കാർ മുൻകൈ എടുക്കുമോ എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. നവസാമ്രാജ്യത്വസ്വഭാവം പ്രകടിപ്പിക്കുന്ന ട്രംപിനും യുഎസിലെ സൈനിക– വ്യാവസായിക– മാധ്യമ കൂട്ടുക്കെട്ടിനുമെതിരായി പുതിയ കൂട്ടായ്‌മ രൂപപ്പെടുത്താൻ അനുയോജ്യമായ സാഹചര്യമാണിത്‌. അതിന്‌ മോദി സർക്കാർ ധൈര്യപ്പെടുമോ എന്നാണ്‌ അറിയേണ്ടത്‌.

യുഎസുമായി ആണവകരാറിൽ ഏർപ്പെട്ടു കൊണ്ടുള്ള തന്ത്രപര പങ്കാളിത്തത്തിന്‌ മൻമോഹൻ സിങ്‌ സർക്കാരാണ്‌ തുടക്കമിട്ടത്‌. ഈ ബന്ധം ഭാവിയിൽ അപകടം വരുത്തുമെന്ന്‌ സിപിഐഎം മുന്നറിയിപ്പ്‌ നൽകിയിരുന്നു. ആ മുന്നറിയിപ്പ്‌ ഇപ്പോൾ കൂടുതൽ പ്രസക്തമാവുകയാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.