Skip to main content

രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 78 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു

രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 78 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു.
വൈദേശികശക്തികളോട് പൊരുതി നമ്മുടെ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യവും രാജ്യത്തിന്റെ അഖണ്ഡതയും കാത്തുസൂക്ഷിക്കുമന്ന പ്രതിജ്ഞ പുതുക്കാനുള്ള അവസരമാണ് ഈ ദിനം. സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി നടന്ന ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളെയും സ്വാതന്ത്ര്യ സമര സേനാനികളെയും ഈ വേളയിൽ സ്മരിക്കാം.
രാജ്യത്തിന്റെ പരമാധികാരം സാമ്രാജ്യത്വ ശക്തികളുടെ കാൽക്കീഴിലെത്തിക്കുന്ന നയങ്ങളും നിലപാടുകളുമാണ് വർത്തമാനകാല ഭരണാധികാരികൾ കൈക്കൊള്ളുന്നത്. രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായ വിലക്കുകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതികരണം നടത്താൻപോലും സാധിക്കാത്ത വിധത്തിൽ ഭരണാധികാരികൾ സാമ്രാജ്യത്വ വിധേയത്വം പുലർത്തുന്ന കാഴ്ചയ്ക്കാണ് സമകാലിക ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ജാതിമത വ്യത്യാസങ്ങൾ മറന്നും എല്ലാവിധ എതിർവരമ്പുകളെയും അതിജീവിച്ചും രാജ്യം ഒറ്റക്കെട്ടായി അണിനിരന്നതിന്റെ ഫലമാണ് നാമനുഭവിക്കുന്ന സ്വാതന്ത്ര്യം. നാനാത്വത്തിലെ ഏകത്വമെന്ന ആശയം നിലനിർത്തി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് നാം നിർവഹിക്കേണ്ടത്. ജനതയെ വിഭജിക്കാനും ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കാനും നടക്കുന്ന ശ്രമങ്ങളെയും ജാഗ്രതാപൂർവം പ്രതിരോധിക്കേണ്ടതുണ്ട്. ആ കടമ നിർവഹിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്താനും തുറങ്കിലടയ്ക്കാനുമാണ് രാജ്യഭരണം കയ്യാളുന്നവരുടെ ശ്രമം. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തിമത്തായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയർന്നുവരേണ്ടതുണ്ട്.

മതനിരപേക്ഷ നിലപാടുകളിൽ ഉറച്ചുനിന്നുള്ള നയപരിപാടികളാണ് ഇന്ത്യ എക്കാലവും സ്വീകരിച്ചുപോന്നിരുന്നത്. അതിൽ നിന്ന് വിഭിന്നമായ നിലപാടുകളാണ് ഇപ്പോൾ രാജ്യം കാണേണ്ടിവരുന്നത്. ജനങ്ങളെ വർഗീയമായി വേർതിരിക്കാനും ഭിന്നചിന്ത വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുമുള്ള നീക്കങ്ങൾക്കെതിരെയും ശക്തമായ നിലപാടുകൾ പുലർത്തുമെന്ന പ്രതിജ്ഞ പുതുക്കാൻ ഈ വേള നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
ഒരുമയും മതേതരത്വവും പുലരുന്ന ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമുക്കോരോരുത്തർക്കും കൈകൾകോർക്കാം.

എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.