Skip to main content

കർഷക ദിനാശംസകൾ

ഇന്ന് ചിങ്ങം ഒന്ന്. മലയാളികളെ സംബന്ധിച്ച് ചിങ്ങം എന്നത് ആഘോഷത്തിന്റെ മാത്രമല്ല, വിളവെടുപ്പിന്റെ മാസം കൂടിയാണ്. നമ്മുടെ നാടിനും ഇവിടുത്തെ ആഘോഷങ്ങള്‍ക്കും കാര്‍ഷിക സംസ്‌കൃതിയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ട് ചിങ്ങം ഒന്ന് നാം കര്‍ഷക ദിനമായും ആചരിക്കുന്നു.
കാര്‍ഷിക മേഖല വലിയ അനിശ്ചിതത്വങ്ങള്‍ നേരിടുന്ന ഘട്ടമാണിത്. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള വെല്ലുവിളികളും വര്‍ദ്ധിച്ചുവരുന്ന ഉത്പാദന ചെലവുകളും വിപണി അനിശ്ചിതത്വവും കർഷകരെ വലിയ പ്രതിസന്ധികളിലേക്ക് നയിക്കുന്നു. ഈ പ്രതിസന്ധികളെ മറികടക്കാനാവുംവിധം ഉത്പാദന മേഖലയിലും വിപണന മേഖലയിലും മൂല്യവര്‍ദ്ധന മേഖലയിലും ഒരുപോലെ ഇടപെടുകയാണ് സംസ്ഥാന സര്‍ക്കാര്‍.
പരമ്പരാഗത കൃഷിരീതികളുടെയും ആധുനിക കൃഷിരീതികളുടെയും ഉത്പാദനക്ഷമമായ സമന്വയം നടത്തിക്കൊണ്ട് നമുക്ക് മുന്നോട്ടു പോകാന്‍ കഴിയണം. കാർഷിക മേഖലയെ കൂടുതൽ ജനകീയമാക്കാനും സാധിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കാനാകൂ. കൂടുതൽ ഐശ്വര്യപൂർണ്ണമായ കാർഷിക സംസ്കാരം കെട്ടിപ്പടുക്കാം. എല്ലാവർക്കും കർഷക ദിനാശംസകൾ.
 

കൂടുതൽ ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.