കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം വേദനാജനകമാണ്. മരണങ്ങളിൽ അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. തമിഴ്നാടിനുള്ള നമ്മുടെ എല്ലാ സഹായവും പിന്തുണയും മുഖ്യമന്ത്രി പിണറായി വിജയൻ എം കെ സ്റ്റാലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
