സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവും സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായ ഇ ദാമോദരൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
മാടായി ഗവ ഹൈസ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിൽ സജീവമുഖമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ശ്രീമതി ടീച്ചറുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നു.
