സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് മൂന്നു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ഇക്കഴിഞ്ഞ മൂന്നു കൊല്ലത്തിലെ ഓരോ ദിവസവും കരുത്തുറ്റ ഈ സംഘാടകൻറെ വിയോഗം സൃഷ്ടിച്ച വിടവ് നമ്മുടെ മുന്നിൽ വെളിപ്പെട്ടു. ഹിന്ദുത്വ വർഗീയതയുടെ മേധാവിത്വം വാഴുന്ന ഈ കാലത്ത് അവരെ ചെറുക്കാൻ എന്നും മുൻനിരയിൽ നിന്നു പോരാടിയ കോടിയേരിയെപ്പോലുള്ള സഖാക്കളുടെ അനുഭവപാരമ്പര്യം വിലപ്പെട്ടതാണ്. സിപിഐഎം രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിൽ വിട്ടുവീഴ്ച ഇല്ലാതിരിക്കുമ്പോഴും വ്യക്തിപരമായി സൗമ്യമായ പെരുമാറ്റം കൊണ്ടാണ് കോടിയേരി ബാലകൃഷ്ണൻ ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും മികച്ച ഒരു ആഭ്യന്തര മന്ത്രി ആയിരുന്നു അദ്ദേഹം.
വ്യക്തിപരമായി, സഹപ്രവർത്തകനിലുപരിയായിരുന്നു കോടിയേരിയുമായുണ്ടായിരുന്ന ബന്ധം. വിദ്യാർത്ഥി ജീവിതകാലം മുതൽ ആരംഭിച്ച സാഹോദര്യം പാർട്ടിയിലും നിയമസഭയിലും മന്ത്രിസഭയിലും ഒക്കെ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴും തുടർന്നു.
പ്രിയ സഖാവിൻ്റെ മൂന്നാം ചരമവാർഷികത്തിൽ ആ ഓർമ്മകൾക്ക് മുന്നിൽ എൻ്റെ പ്രണാമം.
