Skip to main content

സ്വജീവനേക്കാൾ നാടിൻ്റെ നന്മയ്ക്ക് വില നൽകിയ കൂത്തുപറമ്പ് രക്തസാക്ഷികളുടെ രാഷ്ട്രീയബോധവും പ്രതിബദ്ധതയും നമുക്ക് എന്നെന്നും ഊർജ്ജമാവും

കൂത്തുപറമ്പ് രക്തസാക്ഷി ദിനമാണിന്ന്. യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസക്കൊള്ളക്കെതിരായ പോരാട്ടത്തിനിടെ കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നീ അഞ്ചു സഖാക്കൾ രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്നേക്ക് 31 വർഷം തികയുകയാണ്. 1994 നവംബർ 25 ന് കൂത്തുപറമ്പിലെ ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ് പുതുക്കുടി പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി മൂന്നു പതിറ്റാണ്ടു കാലം നീണ്ട സഹനങ്ങൾക്ക് അന്ത്യം കുറിച്ച് നമ്മെ വിട്ടുപിരിഞ്ഞത് കഴിഞ്ഞ വർഷമാണ്. നാടിന്റെ പ്രതീക്ഷകളായിരുന്ന, നാളെയുടെ നേതൃത്വമാവേണ്ടിയിരുന്ന ചെറുപ്പക്കാരാണ് കൂത്തുപറമ്പിൽ രക്തസാക്ഷികളായത്. സ്വജീവനേക്കാൾ നാടിൻ്റെ നന്മയ്ക്ക് വില നൽകിയ കൂത്തുപറമ്പ് രക്തസാക്ഷികളുടെ രാഷ്ട്രീയബോധവും പ്രതിബദ്ധതയും നമുക്ക് എന്നെന്നും ഊർജ്ജമാവും.
കൂത്തുപറമ്പിലെ പോരാളികൾക്ക് അഭിവാദ്യങ്ങൾ.
 

കൂടുതൽ ലേഖനങ്ങൾ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.