ട്രെയിനിൽ യാത്രക്കാർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ച് സഭയിൽ ഉന്നയിച്ച ചോദ്യത്തിൻ്റെ മറുപടിയിൽ സുരക്ഷ വീഴ്ച്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറി കേന്ദ്രം. വർക്കലയിൽ ഓടുന്ന ട്രെയിനിൽ ശ്രീകുട്ടി എന്ന യുവതിയെ ആക്രമിച്ച സംഭവത്തിൽ
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സഭയിൽ വെച്ച മറുപടിയിൽ, ദാരുണമായ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകളുടെ തലയിലേക്ക് പഴിചാരുകയാണ് ചെയ്തിരിക്കുന്നത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള കേന്ദ്ര സർക്കാരിന്റെ ലജ്ജാകരമായ ശ്രമമാണിത്. മദ്യലഹരിയിലായിരുന്ന യാത്രക്കാരന് കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ടുമെന്റിൽ അതിക്രമം നടത്താൻ സാധിച്ചത് റെയിൽവേയുടെ സുരക്ഷാ വീഴ്ചയുടെ ഏറ്റവും വലിയ തെളിവാണ്.
ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിക്കും കുടുംബത്തിനും അടിയന്തര നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നെങ്കിലും, ഇതിനെക്കുറിച്ച് ഒരു കൃത്യമായ ഉറപ്പോ വിശദാംശങ്ങളോ നൽകാൻ റെയിൽവേ മന്ത്രാലയം തയ്യാറായില്ല. അടിയന്തര സഹായം ഉറപ്പാക്കുന്നതിൽ റെയിൽവേ കാണിക്കുന്ന ഈ നിസ്സംഗത യാത്രക്കാരോടുള്ള ഗുരുതരമായ അനാസ്ഥയാണ് തുറന്നു കാട്ടുന്നത്.
