Skip to main content

യുഡിഎഫ്‌ തകർത്തെറിഞ്ഞ കേരളത്തെ എൽഡിഎഫ്‌ കൈപിടിച്ചുയർത്തി

യുഡിഎഫ്‌ തകർത്തെറിഞ്ഞ കേരളത്തെ കൈപിടിച്ചുയർത്തിയത്‌ 2016-ൽ അധികാരത്തിൽ വന്ന എൽഡിഎഫ്‌ സർക്കാരാണ്. 2021ലെ ഭരണത്തുടർച്ച കേരളം കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്‌ക്കും ഉപകരിച്ചു. സാമൂഹ്യക്ഷേമ പെൻഷനുകൾ നിലനിർത്താനും വർധിപ്പിക്കാനുമായി. 2016ൽ എൽഡിഎഫ്‌ അധികാരമേൽക്കുമ്പോൾ കേരളത്തിന്റെ സ്ഥിതി വളരെ ദയനീയമായിരുന്നു. യുഡിഎഫ്‌ ഭരണത്തിൽ എല്ലാരംഗത്തും തകർച്ചയായിരുന്നു. നാടിങ്ങനെ ആയിപ്പോയല്ലോ എന്നോർത്ത്‌ ജനങ്ങൾ ശപിച്ച കാലം. കാലാനുസൃതമായ പുരോഗതി ഒരുരംഗത്തും ഉണ്ടായില്ല. എല്ലാരംഗത്തും പിറകോട്ടുപോയി. സാമൂഹ്യക്ഷേമ പെൻഷനുകൾ മുടങ്ങി. ഇതിനെല്ലാം ഒരുമാറ്റം പ്രതീക്ഷിച്ചാണ്‌ 2016-ൽ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിലേറ്റിയത്‌.

ആ ആഗ്രഹം എൽഡിഎഫ് സർക്കാർ സഫലമാക്കിയതോടെ ജനങ്ങൾക്ക്‌ പ്രതീക്ഷയുണ്ടായി. അസാധ്യമെന്നു കരുതി യുഡിഎഫ്‌ ഉപേക്ഷിച്ച പലതും എൽഡിഎഫ്‌ സർക്കാർ സാധ്യമാക്കി. 2021ൽ സർക്കാരിന്റെ കാലാവധി അവസാനിച്ചപ്പോൾ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കിയിരുന്നു. അതിന്‌ ജനങ്ങൾ നൽകിയ അംഗീകാരമാണ്‌ 2021ലെ തുടർഭരണം. തുടർഭരണം ജനങ്ങൾക്ക് ഗുണമാണെന്നതിന്‌ തെളിവാണ്‌ അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റിയെടുത്ത നടപടി. ഇത്‌ ലോകത്തിനുതന്നെ മാതൃകയാണ്‌. കേരളത്തെ മികച്ച നിക്ഷേപസ‍ൗഹൃദ സംസ്ഥാനമാക്കി മാറ്റാനായി. ക്ഷേമപെൻഷൻ വർധിപ്പിച്ചതും പശ്ചാത്തലമേഖലയുടെ പുരോഗതിയും ആരോഗ്യ– വിദ്യാഭ്യാസ മേഖലയിലെ വലിയ നേട്ടങ്ങളും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെട്ടതും പൊതുവിതരണത്തെ കൂടുതൽ ശക്തിപ്പെടുത്തിയതും തുടർഭരണത്തിന്റെ നേട്ടമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.