Skip to main content

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

13.06.2022

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വെച്ച്‌ നടന്ന അക്രമ ശ്രമത്തില്‍ സമാധാനപരമായ ശക്തമായ പ്രതിഷേധം ഉയരണം. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ വരുന്ന ഇന്റിഗോ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യവെയാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ തയ്യാറായി മുന്നോട്ട്‌ വന്നത്‌. വിമാനത്തിലുണ്ടായിരുന്ന എല്‍ഡിഎഫ്‌ കണ്‍വീനര്‍ സ. ഇ പി ജയരാജന്‍ ഈ ഘട്ടത്തില്‍ ഇടപെട്ട്‌ തടഞ്ഞതുകൊണ്ട്‌ മാത്രമാണ്‌ മുഖ്യമന്ത്രി അക്രമകാരികളില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌. ഒരുഭാഗത്ത്‌ മുഖ്യമന്ത്രിയുടേയും മറ്റും സുരക്ഷയെക്കുറിച്ച്‌ വിമര്‍ശനം ഉന്നയിക്കുകയും ഒപ്പം അക്രമകാരികള്‍ക്ക്‌ അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന കുടില തന്ത്രങ്ങള്‍ക്കാണ്‌ യുഡിഎഫും, ബിജെപിയും നേതൃത്വം നല്‍കുന്നത്‌. വിമാനത്തിലെ സംഭവങ്ങള്‍ ഈ കാര്യത്തിന്‌ അടിവരയിടുന്നു.
വിമാനത്തില്‍ കയറി യാത്രക്കാരെ അക്രമിക്കുക എന്നത്‌ ഭീകരവാദ സംഘടനകള്‍ സ്വീകരിക്കുന്ന വഴിയാണ്‌. ആ വഴിയാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ ഇവിടെ തെരഞ്ഞെടുത്തിട്ടുള്ളത്‌. ഒരുഭാഗത്ത്‌ ജനാധിപത്യത്തെ സംബന്ധിച്ച്‌ പ്രസംഗിക്കുകയും, മറുഭാഗത്ത്‌ ബോധപൂര്‍വ്വമായി അക്രമങ്ങള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കുകയും ചെയ്യുന്ന നടപടിയാണ്‌ ഇവിടെയും കോണ്‍ഗ്രസ്സ്‌ സ്വീകരിക്കുകയും ചെയ്‌തിട്ടുള്ളത്‌. ഇല്ലാ കഥകള്‍ സംഘപരിവാര്‍ സൃഷ്ടിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അക്രമങ്ങള്‍ സംഘടിപ്പിച്ച്‌ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നടപടിയാണ്‌ യുഡിഎഫ്‌ സ്വീകരിക്കുന്നത്‌. മുഖ്യമന്ത്രിയെ പോലും ഇല്ലാ കഥകളുണ്ടാക്കി അക്രമിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിന്റെ നടപടികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണം. സുരക്ഷാ സംവിധാനമില്ലാത്ത വിമാനത്തിലുള്‍പ്പടെ അക്രമണം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെയുള്ള സംരക്ഷണം പാര്‍ടി ഏറ്റെടുക്കേണ്ടിവരും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.