Skip to main content

പണം ചെലവിട്ടും അന്യായമായ മറ്റ് മാർഗങ്ങൾ വഴിയുമാണ് ബിജെപി ത്രിപുരയിൽ കഷ്ടിച്ച് ഭൂരിപക്ഷം നേടിയത് ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ വർധിത വീര്യത്തോടെയും ഊർജത്തോടെയും സിപിഐ എമ്മും ഇടതു മുന്നണിയും നിലകൊള്ളും

സിപിഐ എം പൊളിറ്റ്‌ബ്യൂറോ ഇന്ന്(മാർച്ച് 02) വൈകുന്നേരം 5.00 മണിക്ക് പുറപ്പെടുവിച്ച പ്രസ്താവന

______________________________________

അഭൂതപൂർവമായ അളവിൽ പണം ചെലവിട്ടും അന്യായമായ ഇതര മാർഗങ്ങൾ വഴിയുമാണ്‌ ബിജെപി ത്രിപുരയിൽ കഷ്‌ടിച്ച്‌ ഭൂരിപക്ഷം നേടിയത്. 60 അംഗ നിയമസഭയിൽ 2018ൽ 44 സീറ്റ്‌ നേടിയ ബിജെപി സഖ്യത്തിന്‌ ഇക്കുറി 11 സീറ്റ്‌ കുറഞ്ഞു. ബിജെപിയെ നിരാകരിച്ച്‌, ഇടതുമുന്നണിക്കും പ്രതിപക്ഷ സ്ഥാനാർഥികൾക്കും വോട്ട്‌ ചെയ്‌ത എല്ലാവർക്കും അഭിവാദ്യങ്ങൾ.

വളരെയേറെക്കാലം സംസ്ഥാനത്ത്‌ പൊതുപ്രവർത്തനത്തിന്‌ സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ അഞ്ച്‌ വർഷം അടിച്ചമർത്തലുകൾ നേരിട്ട്‌ സിപിഐ എമ്മിനും ഇടതുമുന്നണിക്കും വേണ്ടി നിലകൊള്ളുകയും ധൈര്യപൂർവം തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്‌ത ആയിരക്കണക്കിന്‌ കേഡർമാർക്കും അനുഭാവികൾക്കും അഭിനന്ദനങ്ങൾ.

ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ വർധിത വീര്യത്തോടെയും ഊർജത്തോടെയും സിപിഐ എമ്മും ഇടതു മുന്നണിയും നിലകൊള്ളും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും

സ. പിണറായി വിജയൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തും. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക.

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്

സ. കെ എൻ ബാലഗോപാൽ

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത്

സ. പിണറായി വിജയൻ

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു.