Skip to main content

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നു

സിപിഐ എം പോളിറ്റ്‌ ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
-------------------------------------

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ ശ്രീ അരവിന്ദ് കെജ്രിവാളിനെ ഇഡിയെ ഉപയോഗപ്പെടുത്തി അറസ്റ്റ് ചെയ്തതിനെ സിപിഐ എം പോളിറ്റ്‌ ബ്യൂറോ ശക്തമായി അപലപിക്കുന്നു.

കേന്ദ്ര ഭരണത്തിനെതിരെ വർദ്ധിച്ചുവരുന്ന ജനരോഷവും അഴിമതി പ്രവർത്തനങ്ങൾ തുറന്നുകാട്ടപ്പെട്ടതും ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പറത്തുവന്നതുമൊക്കെ മോദി സർക്കാരിനെയും ബിജെപിയെയും പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ പ്രതികാരബുദ്ധിയോടെ അവർ ലക്ഷ്യമിടുന്നത്.

ഇന്ത്യാ കൂട്ടായ്‌മയിൽ അംഗമായ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അറസ്റ്റിലാകുന്നത്. ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനായി വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ശക്തമായ നിലപാടെടുക്കുന്ന എല്ലാ പ്രതിപക്ഷ നേതാക്കളെയും കേന്ദ്രസർക്കാർ വേട്ടയാടുകയാണ്. അതേസമയം കൂറുമാറി ബിജെപിയിൽ ചേരുന്നവരെ സംരക്ഷിക്കുകയും പിന്തുണക്കുകയും അവർക്ക് സ്ഥാനമാനങ്ങൾ നൽകുകയും ചെയ്യുന്നു.

ഡൽഹിയിലും രാജ്യത്തുടനീളവും ഐക്യ പ്രതിഷേധ പ്രകടനങ്ങളിൽ എല്ലാ പാർട്ടി യൂണിറ്റുകളും അണിചേരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.