Skip to main content

തെരഞ്ഞെടുപ്പ്‌ പ്രചരണം അവസാന മണിക്കൂറുകളിലേക്ക്‌ കടക്കുമ്പോൾ എൽഡിഎഫ് തരംഗം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
---------------------------------
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയം മണത്ത യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കിയും അക്രമം നടത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക.

ആറ്റിങ്ങലിലെ യുഡിഎഫ്‌ സ്ഥാനാർഥിയുടെ ബന്ധുവും പ്രമുഖ അബ്‌കാരിയുമായ വ്യവസായി വോട്ടർമാരെ സ്വാധീനിക്കാൻ വീടുകൾ കയറിയിറങ്ങിയതടക്കം പല സംഭവങ്ങളും ഇതിനകം റപ്പോർട്ട് ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ്‌ പ്രചരണം അവസാന മണിക്കൂറുകളിലേക്ക്‌ കടക്കുമ്പോൾ എൽഡിഎഫ് തരംഗം തന്നെ ദൃശ്യമാണ്. ‌പരാജയമുറപ്പിച്ച സാഹചര്യത്തിൽ യുഡിഎഫും ബിജെപിയും തെറ്റിദ്ധാരണ പരത്തുന്ന വ്യാജ വീഡിയോ അടക്കം പ്രചരിപ്പിക്കുകയാണ്.
കള്ളപ്രചരണത്തിലൂടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തെ സമാധാനപൂർവ്വംചെറുക്കണം. സമൂഹ മാധ്യമങ്ങളിലൂടെ എൽഡിഎഫ്‌ സ്ഥാനാർഥികളെ അധിക്ഷേപിക്കാനും അശ്ലീലം പടർത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള നീക്കം യുഡിഎഫ്‌ കേന്ദ്രങ്ങൾ നേരത്തെ തുടങ്ങിയിരുന്നു.
പ്രകോപനം സൃഷ്ടിച്ച്‌ അക്രമത്തിനുള്ള ഗൂഡാലോചനയും യുഡിഎഫും ബിജെപിയും നടത്തുന്നുണ്ട്‌. പ്രകോപനത്തിൽ വീണുപോകാതെ വോട്ടെടുപ്പ്‌ പൂർത്തിയാക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ അനുകൂലമായ അവസാന വോട്ടും ഉറപ്പിക്കാനും പ്രവർത്തകർ ജാഗ്രത പുലർത്തണം. കള്ളവോട്ടിനുള്ള ശ്രമത്തെയും ജാഗ്രതയോടെ തടയാനാകണം.
തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനായി ലക്ഷക്കണക്കിന്‌ രൂപയാണ്‌ ബിജെപിയും യുഡിഎഫും സംഭരിച്ചിരിക്കുന്നത്‌.

ശക്തമായ വർഗ്ഗീയപ്രചരണങ്ങളും ഇനിയുള്ള ദിവസങ്ങളിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉയർന്നുവന്നേക്കും. പ്രധാനമന്ത്രി തന്നെ അതിന് നേതൃത്വം നൽകുകയാണ്. ഇത്തരം പ്രചരണങ്ങളെയും ഇടപെടലുകളെയും ഉറച്ച മതനിരപേക്ഷ നിലപാടിൽ നിന്ന്കൊണ്ട്പ്രതിരോധിക്കാൻ സാധിക്കണം.
പണക്കൊഴുപ്പിലും വർഗ്ഗീയ - കള്ള പ്രചരണങ്ങളിലും വീണുപോകാതെ എൽഡിഎഫ്‌ സ്ഥാനാർഥികൾക്ക്‌ ചരിത്രഭൂരിപക്ഷം നൽകാനുള്ള പ്രവർത്തനങ്ങളിൽ മുഴുകണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.