Skip to main content

ഇസ്രായേലിന്റെ മനുഷ്യക്കുരുതിക്കെതിരെ ശബ്ദം ഉയർത്തുക

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
____________________________

റഫയിലെ ടെൻറ്റ് ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ അതിക്രമത്തെ സിപിഐ എം പോളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. അഭയാർത്ഥികൾ താമസിക്കുന്ന ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 45 പേരിൽ 20 സ്ത്രീകളും കുട്ടികളും അടങ്ങുന്നു.

റഫയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി നിർദ്ദേശം നൽകിയതിന് ശേഷവും ഇസ്രായേൽ സൈന്യം മനുഷ്യത്വരഹിതമായ കടന്നാക്രമണം തുടരുകയാണ്. ഗാസയിലെ മനുഷ്യക്കുരുതിയിൽ ഇതുവരെ 36,000ൽ പരം പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളുടെ ശവശരീരങ്ങൾ തകർക്കപ്പെട്ട കെട്ടിടങ്ങളുടെ അടിയിൽ നിന്ന് ഇപ്പോഴും കണ്ടെടുക്കാനുമായിട്ടില്ല.

ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ഇന്ത്യയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും സമാധാനപ്രിയരും ശബ്ദമുയർത്തണം. ഇസ്രായേൽ റഫയിൽ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനുമുള്ള ആവശ്യം ഉയർത്താൻ എല്ലാവരും മുന്നോട്ടുവരണം.

യുദ്ധം അവസാനിപ്പിച്ച് വെടിനിർത്തൽ അംഗീകരിക്കാൻ മോദി സർക്കാർ ഇസ്രായേലിന്റെ മേൽ സമ്മർദ്ദം ചെലുത്തണം. ഇസ്രായേലിലേക്കുള്ള എല്ലാ ആയുധക്കയറ്റുമതിയും കേന്ദ്രസർക്കാർ ഉടൻ നിർത്തലാക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.