Skip to main content

ദേശാഭിമാനി ക്യാമ്പയിൻ വിജയിപ്പിക്കാൻ മുഴുവൻ പാർടി പ്രവർത്തകരോടും, ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു

ദേശാഭിമാനി ക്യാമ്പയിൻ വിജയിപ്പിക്കാൻ മുഴുവൻ പാർടി പ്രവർത്തകരോടും, ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

മതനിരപേക്ഷ പുരോഗമന രാഷ്ട്രീയത്തിൻ്റെ ജിഹ്വയായ ദേശാഭിമാനിയുടെ പ്രസക്തി വർദ്ധിച്ചുവരുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ജനാധിപത്യത്തിൻ്റെ നാലാംതൂണെന്ന് അറിയപ്പെടുന്ന മാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും ഇന്ന് ഭരണകുടത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അതുവഴി അറിയാനുള്ള പൗരൻ്റെ അവകാശത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അവസാനമായി വയനാട് ദുരിതാശ്വാസ പ്രവർത്തനത്തെപ്പോലും അട്ടിമറിക്കുന്നതിനുള്ള കള്ളക്കഥകളാണ് പല മാധ്യമങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

വർത്തമാന സാഹചര്യത്തിൽ ജനകീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട കാലം കുടിയാണിത്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ടാണ് കൂടുതൽ കരുത്തോടെ ദേശാഭിമാനി പ്രചരണം ഏറ്റെടുത്തുകൊണ്ട് മാത്രമേ ഈ പ്രശ്‌നത്തെ മറികടക്കാനാവൂ. അക്ഷരമുറ്റം പരിപാടി കുട്ടികളുടെ വിജ്ഞാനോത്സവം എന്ന നിലയിൽ വളർന്നുകഴിഞ്ഞു. ശാസ്ത്രപംക്തിയും, സ്പോർട്‌സുമെല്ലാം ബഹുജനങ്ങളാകെ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഗൾഫ് ഓൺലൈൻ പത്രത്തിലൂടെ വിദേശ രാജ്യങ്ങളിലും ദേശാഭിമാനിയുടെ സാന്നിദ്ധ്യം വ്യാപിച്ചിരിക്കുകയാണ്. സ്ത്രീയും, തൊഴിൽവീഥിയുമെല്ലാം വലിയ അംഗീകാരമാണ് നേടിയിരിക്കുന്നത്.

വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കള്ളക്കഥകൾ തുറന്നുകാട്ടി ബദൽ മാധ്യമ സംസ്കാരം മുന്നോട്ടുവച്ചുമാണ് ദേശാഭിമാനി പ്രവർത്തിക്കുന്നത്. ഇത് കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് മാത്രമേ ജനപക്ഷ നിലപാടുകൾ ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാനാവൂ. വലതുപക്ഷ ആശയങ്ങൾ പ്രതിരോധിക്കാനും, ജനകീയ ബദലുകൾ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും ഇത് അനിവാര്യമാണ്. അടിസ്ഥാന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ദേശാഭിമാനിയെന്നത് അവരുടെ ജീവവായുവായി മാറിക്കഴിഞ്ഞിട്ടുണ്ട്.

യാഥാർത്ഥ്യങ്ങളെ ജനങ്ങളിലെത്തിക്കുന്ന ദേശാഭിമാനി ഇന്ന് മലയാളത്തിലെ മൂന്നാമത്തെ പത്രവും, വായനക്കാരുടെ വളർച്ചാനിരക്കിൽ ഐ.ആർ.എസ് പ്രകാരം ഒന്നാമത്തെ പത്രവുമാണ്. ഇനിയും കൂടുതൽ ആളുകളിലേക്ക് പത്രം എത്തിക്കാൻ കഴിയേണ്ടതുണ്ട്. നിലവിലുള്ള വാർഷിക വരിക്കാരെ പുതുക്കുന്നതിനും, പുതിയ വരിക്കാരെ ചേർക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ സെപ്‌തംബർ 23 മുതൽ ഒക്ടോബർ 18 വരെ നടക്കുകയാണ്. ഈ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് മുഴുവൻ പാർടി പ്രവർത്തകരും രംഗത്തിറങ്ങണം.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.