Skip to main content

ദേശാഭിമാനിക്കെതിരെ പാര്‍ടി അന്വേഷണമെന്ന മനോരമ വാര്‍ത്ത ദുഷ്ടലാക്കോടെ കെട്ടിച്ചമച്ച പച്ച നുണ

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________
ദേശാഭിമാനിക്കെതിരെ പാര്‍ടി അന്വേഷണമെന്ന മനോരമ വാര്‍ത്ത ദുഷ്ടലാക്കോടെ കെട്ടിച്ചമച്ച പച്ച നുണയാണ്. പി വി അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച കാര്യം പാര്‍ടി അന്വേഷിക്കുമെന്നാണ്‌ മലയാള മനോരമ തട്ടിവിട്ടിരിക്കുന്നത്‌. പൊതുവായ വാര്‍ത്തകള്‍ നല്‍കിക്കൊണ്ട്‌ പാര്‍ടിയുടെ നയം ജനങ്ങളിലെത്തിക്കുകയാണ്‌ ദേശാഭിമാനി ചെയ്യേണ്ടത്‌ എന്നതാണ്‌ പാര്‍ടി നയം. ആ നയത്തിനനുസരിച്ച്‌ തന്നെയാണ്‌ ദേശാഭിമാനി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്‌.

ദേശാഭിമാനിയുടെ ഒരു വായനക്കാരന്‌ വാര്‍ത്ത അറിയാന്‍ മറ്റൊരു പത്രത്തെ ആശ്രയിക്കേണ്ടി വരരുത്‌. ഓരോ ദിവസവും വരുന്ന വാര്‍ത്തകളെ ജനങ്ങളിലെത്തിക്കുകയെന്നത്‌ ദേശാഭിമാനിയുടെ ഉത്തരവാദിത്വമാണ്‌. പാര്‍ടി പത്രമായിരിക്കെ തന്നെ ഒരു പൊതുപത്രമായി അത്‌ വളരണമെന്നാണ്‌ പാര്‍ടിയുടെ നിലപാട്‌. ആ നിലയ്‌ക്ക്‌ പത്രം വളരുകയും ചെയ്യുന്നുണ്ട്‌.

സിപിഐ എമ്മിന് എതിരായി നിലകൊള്ളുന്ന പ്രതിപക്ഷ പാര്‍ടി നേതാക്കളുടെ വാര്‍ത്താസമ്മേളനവും, പ്രസ്‌താവനകളും എല്ലാം ദേശാഭിമാനി പ്രസിദ്ധീകരിക്കാറുണ്ട്‌. ഇത്‌ മറച്ചുവെച്ച്‌ ഇങ്ങനെയൊരു തെറ്റായ വാര്‍ത്ത കൊടുത്തത്‌ മനപ്പൂര്‍വ്വമാണ്‌.

ദേശാഭിമാനി ക്യാമ്പയിന്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഒരു വായനക്കാരനെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനായാല്‍ അത്രയും നേട്ടമെന്ന ദുഷ്ട ബുദ്ധി മാത്രമാണ്‌ മനോരമയുടെ ഈ വാര്‍ത്തക്ക്‌ പിന്നിൽ.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.