Skip to main content

വെനസ്വേല പാർലമെന്റ്‌ സംഘടിപ്പിക്കുന്ന ഫാസിസ്‌റ്റ്‌ വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ സ. വി ശിവദാസൻ എംപിക്ക് യാത്രാ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ അപലപിക്കുന്നു

വെനസ്വേലയിലെ കാരക്കാസിൽ നടക്കുന്ന ഫാസിസത്തിനെതിരായ പാർലമെൻ്റേറിയൻ ഫോറത്തിൽ പങ്കെടുക്കാൻ സ. വി ശിവദാസൻ എംപിക്ക് രാഷ്ട്രീയ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തെ അപലപിക്കുന്നു. ഭരണകക്ഷിയുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്ത എല്ലാ ശബ്ദങ്ങളേയും അടിച്ചമർത്താനുള്ള ശ്രമമാണിത്.

ഫാസിസ്റ്റ് വിരുദ്ധ പാർലമെൻ്റേറിയൻ ഫോറത്തിൽ പങ്കെടുക്കാൻ പാർലമെൻ്റ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ വെനസ്വേലയിലെ നാഷണൽ അസംബ്ലിയിൽ നിന്ന് സിപിഐ എംന് ക്ഷണം ലഭിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാർലമെൻ്റംഗങ്ങൾ പങ്കെടുക്കുന്ന ഈ ഫോറത്തിൽ പാർടിയെ പ്രതിനിധീകരിക്കാനും പങ്കെടുക്കാനും സ. വി ശിവദാസനെ പാർടി നാമനിർദ്ദേശം ചെയ്യുകയായിരുന്നു.

എഫ്‌സിആർഎ അനുമതി ലഭിച്ചിട്ടും വിദേശകാര്യ മന്ത്രാലയം സ. വി ശിവദാസന് രാഷ്ട്രീയ അനുമതി നിഷേധിക്കുകയും പാർലമെൻ്റ് അംഗമെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ അവകാശങ്ങൾ ഹനിക്കുകയും ചെയ്തത് അങ്ങേയറ്റം ഖേദകരമാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ തടസം സൃഷ്ടിച്ചുകൊണ്ടുള്ള രാഷ്ട്രീയ വിവേചന നയമാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത്. എല്ലാ പ്രതിപക്ഷ പാർടികൾക്കും പ്രതിപക്ഷ പാർലമെൻ്റ് അംഗങ്ങൾക്കും ആശങ്ക സൃഷ്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.