Skip to main content

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണം

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണം. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തയ്യാറാകണം. യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും എതിരെ നിലകൊള്ളണം. ഇസ്രയേൽ ​ഗാസയിൽ നടത്തുന്ന തുടർച്ചയായ ആക്രമണത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നു. ഇസ്രയേലി ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കുകയും വെടിനിർത്തൽ നടപ്പിലാക്കുകയും വേണം. 2025 ഏപ്രിലിൽ മാത്രം ഗാസയിൽ ഇസ്രയേൽ​ നടത്തിയ വ്യോമ, കര ആക്രമണങ്ങളിൽ 2,037 പലസ്തീനികൾ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം 200ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ 7 മുതൽ ആകെ 53,384 പലസ്തീൻകാരാണ് ​ഗാസയിൽ ഇസ്രയേൽ വംശഹത്യയിൽ കൊല്ലപ്പെട്ടത്. അതിൽ 94 ശതമാനവും സാധാരണക്കാരാണ്. 51 ശതമാനം കുട്ടികളും 16 ശതമാനം സ്ത്രീകളും 8 ശതമാനം വയോധികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

മാനുഷിക സഹായമെത്തിക്കുന്ന ട്രക്കുകളുടെ പ്രവേശനം രണ്ട് മാസത്തിലേറെയായി നിഷേധിച്ചതിന് ശേഷം നാമമാത്രമായ സഹായങ്ങൾ മാത്രം ഗാസയിലേക്ക് പ്രവേശിക്കാനാണ് ഇസ്രയേൽ ഇപ്പോൾ അനുവദിച്ചത്. കടുത്ത പട്ടിണിയിലാണ് ​ഗാസയെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ പിന്തുണയോടെ ഗാസ മുനമ്പ് പൂർണമായി അധീനതയിലാക്കുന്നതിനെപ്പറ്റിയാണ് ഇസ്രയേൽ സംസാരിക്കുന്നത്. ​പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം ആവർത്തിക്കുന്നതായും 1967 ന് മുമ്പുള്ള അതിർത്തികളും കിഴക്കൻ ജറുസലേം തലസ്ഥാനവുമായുള്ള ഒരു പലസ്തീൻ രാഷ്ട്രം എന്ന ന്യായമായ ആവശ്യത്തിനൊപ്പം നിൽക്കുന്നു.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.