Skip to main content

ബംഗ്ലാദേശ്‌ പൗരന്മാരെന്ന്‌ സംശയിക്കുന്നവരെ മനുഷ്യത്വവിരുദ്ധമായ രീതിയിൽ പുറത്താക്കുന്നതിനെ അപലപിക്കുന്നു

ബംഗ്ലാദേശ്‌ പൗരന്മാരെന്ന്‌ സംശയിക്കുന്നവരെ മനുഷ്യത്വവിരുദ്ധമായ രീതിയിൽ പുറത്താക്കുന്നതിനെ അപലപിക്കുന്നു. രാജ്യത്ത്‌ നിയമവിരുദ്ധമായി കടന്നവരെ വ്യവസ്ഥാപിത നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യണം. ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര– സംസ്ഥാന സർക്കാരുകൾ പഹൽഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയൊന്നും കൂടാതെ ബംഗ്ലാദേശിലേയ്‌ക്ക്‌ തള്ളിവിടുകയാണ്‌. ഫോറിനേഴ്‌സ്‌ ട്രിബ്യൂണലിന്റെ വിധിക്കെതിരെ അസം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീൽ നൽകിയവരെ അടക്കം ബംഗ്ലാദേശിലേയ്‌ക്ക്‌ ബലമായി അയക്കുന്നു. ഇത്‌ അംഗീകരിക്കാനാവില്ല.

തീവ്ര വർഗീയ നയങ്ങൾ നടപ്പാക്കുന്ന അസം സർക്കാർ ‘തദ്ദേശീയരെ’ സായുധരാക്കാനും തീരുമാനിച്ചു. ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന അപകടകരമായ തീരുമാനമാണിത്‌. ക്രമസമാധാനം സംരക്ഷിക്കേണ്ടതും നുഴഞ്ഞുകയറ്റം തടയേണ്ടതും സർക്കാരിന്റെ ചുമതലയാണ്‌. തള്ളിപ്പുറത്താക്കുന്നതും വർഗീയമായി ആയുധമണിയിക്കുന്നതും പരിഹാരമാർഗങ്ങളല്ല. അനധികൃതകുടിയേറ്റക്കാരെ കണ്ടെത്താൻ മതം മാനദണ്ഡമാക്കരുത്‌. നിയമവിരുദ്ധ മാർഗങ്ങളിലൂടെ രാജ്യത്ത്‌ കടന്നവരെ ന്യായപൂർവമായ വിചാരണയ്‌ക്ക്‌ വിധേയരാക്കണം. ദുരുദ്ദേശ്യങ്ങളില്ലാതെ രാജ്യത്ത്‌ എത്തിയ ദരിദ്രരും രേഖകൾ ഇല്ലാത്തവരുമായ കുടിയേറ്റക്കാരെ അന്തസ്സായി വിചാരണ ചെയ്യണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.