Skip to main content

പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യാ–പാക്‌ സംഘർഷത്തിന്റെയും പശ്‌ചാത്തലത്തിൽ പാർടി ജനറൽ സെക്രട്ടറി സ. എം എ ബേബിയുടെ നേതൃത്വത്തിൽ സിപിഐ എം പ്രതിനിധി സംഘം കശ്‌മീർ സന്ദർശിക്കും

പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യാ–പാക്‌ സംഘർഷത്തിന്റെയും പശ്‌ചാത്തലത്തിൽ പാർടി ജനറൽ സെക്രട്ടറി സ. എം എ ബേബിയുടെ നേതൃത്വത്തിൽ സിപിഐ എം പ്രതിനിധി സംഘം ചൊവ്വ, ബുധൻ (ജൂൺ 10 - 11) ദിവസങ്ങളിലായി കശ്‌മീർ സന്ദർശിക്കും. പൊളിറ്റ്‌ബ്യൂറോ അംഗം സ. അമ്രാ റാം, ലോക്‌സഭാ നേതാവ്‌ സ. കെ രാധാകൃഷ്‌ണൻ, രാജ്യസഭാ നേതാവ്‌ സ. ജോൺ ബ്രിട്ടാസ്‌, എംപിമാരായ സ. ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ, സ. സൂ വെങ്കടേശൻ, സ. എ എ റഹീം എന്നിവരാണ്‌ പ്രതിനിധി സംഘത്തിലെ മറ്റംഗങ്ങൾ.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന്‌ മെയ്‌ 10, 11 തീയതികളിൽ കശ്‌മീരിലേക്ക്‌ പ്രതിനിധി സംഘത്തെ അയക്കാൻ സിപിഐഎം തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ത്യാ– പാക്‌ ഏറ്റുമുട്ടൽ രൂക്ഷമായതിനെ തുടർന്ന്‌ സന്ദർശനം മാറ്റിവെയ്‌ക്കുയായിരുന്നു. ശ്രീനഗറിൽ വിവിധ രാഷ്ട്രീയപാർടി നേതാക്കളുമായും പൗരപ്രമുഖരുമായും പ്രതിനിധി സംഘം കൂടിക്കാഴ്‌ച നടത്തും. ശ്രീനഗറിലെ ടാഗോർഹാളിൽ ബുധനാഴ്‌ച സിപിഐ എം നേതാക്കൾ പങ്കെടുത്തുള്ള പൊതുയോഗവും ചേരും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.