Skip to main content

അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തിനെതിരെ സംസ്ഥാന വ്യാപകമായി യുദ്ധവിരുദ്ധ റാലികളും, സാമ്രാജ്യത്വ വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന

___________________________

അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തിനെതിരെ ജൂണ്‍ 17, 18 തീയതികളില്‍ സംസ്ഥാന വ്യാപകമായി യുദ്ധവിരുദ്ധ റാലികളും, സാമ്രാജ്യത്വ വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കണം. പശ്ചിമേഷ്യയെ കുരുതിക്കളമാക്കുകയും, ലോകത്തെ യുദ്ധ ഭീതിയിലേക്ക്‌ നയിക്കുകയും ചെയ്‌തിരിക്കുകയാണ്‌ ഇസ്രയേലിന്റെ പ്രവര്‍ത്തനം. പരമാധികാര രാഷ്‌ട്രത്തിനകത്ത്‌ കടന്നുകയറി രാജ്യത്തിന്റെ എല്ലാ സംവിധനങ്ങളേയും തകര്‍ക്കുകയെന്ന നയമാണ്‌ ഇസ്രയേല്‍ സ്വീകരിച്ചിരിക്കുന്നത്‌. ഇറാനെ തകര്‍ത്ത്‌ പശ്ചിമേഷ്യയിലെ എതിര്‍പ്പുകളെയാകെ ഇല്ലാതാക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ്‌ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്‌. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇത്തരം നയങ്ങള്‍ക്കെതിരെ രംഗത്തുവരുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌.

ഇറാന്റെ ആണവ കേന്ദ്രങ്ങളേയും അക്രമിക്കുകയാണ്‌. സമാധാന ആവശ്യത്തിനാണ്‌ അണവോര്‍ജ്ജം വികസിപ്പിക്കുന്നത്‌ എന്ന്‌ ഇറാന്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. അന്താരാഷ്‌ട്ര പരിശോധനകളിലും ഇക്കാര്യങ്ങള്‍ പുറത്തുവന്നിട്ടുള്ളതാണ്‌. ഇറാഖിനെ തകര്‍ക്കാന്‍ രാസായുധങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന ആരോപണമുന്നിയിച്ചാണ്‌ അമേരിക്ക അവിടെ കടന്നുകയറിയത്‌. അവസാനം അത്തരത്തിലുള്ള യാതൊരു സംവിധാനങ്ങളും ഇറാഖിലില്ലെന്ന്‌ വ്യക്തമാവുകയും ചെയ്‌തു.

പാലസ്‌തീന്‍ ജനതയ്‌ക്ക്‌ സ്വതന്ത്ര രാഷ്‌ട്രം വേണമെന്ന ഐക്യരാഷ്‌ട്രസഭയുടെ തീരുമാനത്തെ കാറ്റില്‍പ്പറത്തിയാണ്‌ അക്രമങ്ങളുടെ പരമ്പര ഇപ്പോഴും ഇവിടെ തുടരുന്നത്‌. ആശുപത്രികളെയും മറ്റും അക്രമിച്ചുവെന്ന്‌ മാത്രമല്ല, ഭക്ഷണവും, മരുന്നുമെല്ലാം നിഷേധിച്ചുകൊണ്ട്‌ ജനങ്ങളെ കൂട്ടക്കുരുതിക്ക്‌ വിട്ടുകൊടുക്കുന്ന രീതി അവിടെ തുടരുകയാണ്‌. എന്നും പാലസ്‌തീന്‍ ജനതയ്‌ക്കൊപ്പം അണിനിരന്ന ഇന്ത്യ ഇപ്പോള്‍ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി നിന്നുകൊണ്ട്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൗനാനുവാദം നല്‍കുന്ന സ്ഥിതിയാണുള്ളത്‌. ഈ മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ മതപരമായ സംഘര്‍ഷങ്ങളാക്കി ചുരുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം.

ആയുധ വ്യാപാരികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട്‌ ജനങ്ങളെ കൊന്നൊടുക്കുന്ന ഇത്തരം നയങ്ങള്‍ക്കെതിരെ ബഹുജനങ്ങളെയാകെ അണിനിരത്തി മുന്നോട്ടുപോകാനാവണം. ലോക്കല്‍ ഏരിയാ കേന്ദ്രങ്ങളിലാണ്‌ സാമ്രാജ്യത്വവിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്‌. പ്രസ്‌തുത പരിപാടികളില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.