Skip to main content

ഭരണഘടനയുടെ ആമുഖത്തിൽ നിന്നും 'സോഷ്യലിസം' , 'മതേതരം' എന്നീ വാക്കുകൾ എടുത്ത് മാറ്റണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തെ ശക്തമായി അപലപിക്കുന്നു

ഭരണഘടനയുടെ ആമുഖത്തിൽ നിന്നും 'സോഷ്യലിസം' , 'മതേതരം' എന്നീ വാക്കുകൾ എടുത്ത് മാറ്റണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തെ ശക്തമായി അപലപിക്കുന്നു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനും കാലങ്ങളായുള്ള ആർഎസ്എസ് ലക്ഷ്യമായ ഭരണഘടനയെ അട്ടിമറിക്കാനും, അതുവഴി ഹിന്ദുത്വ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും എന്നതുമാണ് ഈ പ്രസ്താവന തുറന്നുകാട്ടുന്നത്.

സ്വാതന്ത്രസമരത്തിനായി വിവിധ ഘട്ടത്തിൽ, ചരിത്രപരമായ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിലേർപ്പെട്ട, എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളുടെ അഭിലാഷങ്ങളാൽ രൂപീകരിച്ചതാണ് ഇന്ത്യൻ ഭരണഘടന. പെട്ടെന്നുള്ളതോ ഏകപക്ഷീയമായോ അല്ല ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നിവ ചേർത്തിരിക്കുന്നത്.

ഷഹീദ് ഭ​ഗത് സിം​ഗും അദ്ദേഹത്തോടൊപ്പമുള്ളവരും എന്തിനായിരുന്നു ജീവൻ ബലിയർപ്പിച്ചത് എന്നതിന്റെ പ്രതിഫലനം കൂടിയായിരുന്നു ഈ വാക്യങ്ങൾ. അവരുടെ ആദർശങ്ങൾ ഭരണഘടനയുടെ മുഴുവൻ വ്യവസ്ഥകളിലും ഉൾചേർന്നിരിക്കുന്നു. ഈ വാക്കുകൾ അതിൽ ഉള്‍ച്ചേര്‍ത്തിരിക്കുന്നത് ആ പെെതൃകം ശക്തമായി നിലനിർത്തുന്നതിനായാണ്.

സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്എസ് അവരുടെ കപടതയുടെ പാരമ്യത്തിലെത്തിയിരിക്കുന്നു. അതിന്റെ ഭാ​ഗമാണ് ഇത്തരത്തിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ എടുത്ത് മാറ്റാൻ ആവശ്യപ്പെടുന്നത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള തകർക്കുന്ന വിധമുള്ള ഏതൊരു ശ്രമത്തോടും ഒരു വീട്ടിവീഴ്ചയും സിപിഐ എം സ്വീകരിക്കില്ല. ആർഎസ്എസും ബിജെപിയുെം തുടരുന്ന എല്ലാ ശ്രമങ്ങളേയും ജനം ശ്രദ്ധയോടെയും മനോദാഢ്യത്തോടെയും ചെറുത്ത് തോൽപ്പിക്കണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൻ്റെ ഓർമ്മകൾ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും.

ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും അതിജീവനത്തിന്റെ പുതുകിരണങ്ങൾ തെളിയുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഉരുൾപൊട്ടിയൊലിച്ച് ഒരു നാടിൻ്റെ ജീവനും ജീവിതവും പ്രതിസന്ധിയിലായ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുന്നു. സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിനായിരുന്നു അന്ന് കേരളം സാക്ഷിയായത്. എന്നാൽ നാം മലയാളികൾ പകച്ചുനിന്നില്ല.

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്, ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു

സ. ഒ ആർ കേളു

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്.

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന്‌ ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ എക്കാലവും നമ്മുടെ നോവായി തുടരും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല.