Skip to main content

വിജയകരമായ പൊതുപണിമുടക്കിന് തൊഴിലാളിവർഗത്തിന് അഭിനന്ദനങ്ങൾ

വിജയകരമായ പൊതുപണിമുടക്കിന് തൊഴിലാളിവർഗത്തിന് അഭിനന്ദനങ്ങൾ. വിവിധ സ്ഥലങ്ങളിൽ പൊലീസ് ലാത്തി ചാർജ് നടത്തിയതായും പൊതുപണിമുടക്കിൽ പങ്കെടുക്കുന്നതിൽ നിന്ന് തൊഴിലാളികളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അത്തരം ആക്രമണങ്ങളെല്ലാം ധീരമായി നേരിട്ടുകൊണ്ട് പണിമുടക്ക് വിജയകരമായി നടന്നു. കർഷകർ, കർഷകത്തൊഴിലാളികൾ, വിവിധ ജനവിഭാഗങ്ങൾ എന്നിവരും തൊഴിലാളികളോടൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്തു. തൊഴിലാളിവർഗത്തോടൊപ്പം നിൽക്കുകയും ഈ പൊതുപണിമുടക്ക് വൻ വിജയമാക്കുകയും ചെയ്ത എല്ലാവരെയും സിപിഐ എം അഭിനന്ദിക്കുന്നു. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ തൊഴിൽ നിയമങ്ങൾക്കും അതിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കുമെതിരായ ശബ്ദം ഉയരണം. തൊഴിൽ നിയമങ്ങളിലെ ഭേദഗതികൾ ഉടൻ പിൻവലിക്കുകയും തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുകയും വേണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.