Skip to main content

ദോഗ്ര സൈന്യം 1931 ജൂലൈ 13ന്‌ വെടിവച്ച്‌ കൊലപ്പെടുത്തിയ 22 പേർക്ക്‌ സ്‌മരണാഞ്‌ജലി അർപ്പിക്കാൻ നഖ്‌ഷ്‌ബന്ദ്‌ സാഹിബ്‌ ശവകുടീരത്തിൽ എത്തിയ ജമ്മു–കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പൊലീസ്‌ കയ്യേറ്റം ചെയ്‌തതിൽ ശക്തമായി പ്രതിഷേധിക്കുന്നു

ദോഗ്ര സൈന്യം 1931 ജൂലൈ 13ന്‌ വെടിവച്ച്‌ കൊലപ്പെടുത്തിയ 22 പേർക്ക്‌ സ്‌മരണാഞ്‌ജലി അർപ്പിക്കാൻ നഖ്‌ഷ്‌ബന്ദ്‌ സാഹിബ്‌ ശവകുടീരത്തിൽ എത്തിയ ജമ്മു–കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പൊലീസ്‌ കയ്യേറ്റം ചെയ്‌തതിൽ ശക്തമായി പ്രതിഷേധിക്കുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും എംഎൽഎയുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി അടക്കമുള്ള നേതാക്കളെ, രക്തസാക്ഷികൾക്ക്‌ ആദരാഞ്‌ജലി അർപ്പിക്കാൻ അനുമതി നൽകാതെ വീട്ടുതടങ്കലിൽ പാർപ്പിച്ചത്‌ അപലപനീയമാണ്.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തങ്ങളുടെ ഉത്തരവുകളും പിന്തിരിപ്പൻ കാഴ്‌ചപ്പാടുകളും അടിച്ചേൽപ്പിക്കുകയാണ്‌. രക്തസാക്ഷി ദിനത്തിലെ അവധി എടുത്തുകളഞ്ഞത്‌ അതിന് ഉദാഹരണമാണ്‌. പകരം സ്വാതന്ത്ര്യസമര സേനാനികളെ കൂട്ടക്കൊല ചെയ്‌തതിന്‌ ഉത്തരവാദിയായ മഹാരാജാവിന്റെ ജന്മദിനം അവധിയായി പ്രഖ്യാപിച്ചു. കേന്ദ്രം നിയമിച്ച ലഫ്‌. ഗവർണർ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ സുഗമമായ പ്രവർത്തനം അട്ടിമറിക്കുകയാണ്‌.
ജമ്മു–കശ്‌മീർ ജനതയുടെ വികാരം വച്ച്‌ കളിക്കുന്നത്‌ കേന്ദ്രസർക്കാർ അവസാനിപ്പിക്കുകയും ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും വേണം. മുഖ്യമന്ത്രിക്കും രാഷ്ട്രീയ നേതാക്കൾക്കും ജമ്മു കശ്മീരിലെ ജനങ്ങൾക്കുമെതിരായ ആക്രമണത്തിൽ ലഫ്റ്റനന്റ് ഗവർണർ മാപ്പ് പറയണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.